/indian-express-malayalam/media/media_files/fnI82oS4pUbyZB9gtNFm.jpg)
ഫൊട്ടോ: നിമിഷ സജയൻ/ഇൻസ്റ്റഗ്രാം
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നിമിഷ സജയൻ. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത 'പോച്ചർ' എന്ന വെബ് സീരീസിലെ നിമിഷയുടെ അഭിനയം ഏറെ പ്രശംസ നേടിയിട്ടുണ്ട്. പോച്ചറിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. ഇതിന്റെ ചിത്രങ്ങൾ നിമിഷ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.
പുത്തൻ മേക്കോവറിൽ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നിമിഷ. നാടൻ ലുക്കിനോട് ബൈ പറഞ്ഞ് മോഡേൺ ലുക്കിലാണ് നിമിഷയുള്ളത്. സ്മൃതി എസ്.ചൗഹാനാണ് താരത്തെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. പ്രചിനയാണ് ഹെയര്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള നിമിഷയുടെ ചിത്രങ്ങൾക്ക് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
ലക്ഷ്വറി ലൈഫ്‌സ്റ്റൈല്‍ ബ്രാന്റായ എഎംപിഎമ്മിന്റെ കളക്ഷനിൽനിന്നുള്ളതാണ് നിമിഷ ധരിച്ച ടുണിക് സെറ്റ്. 29,950 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.
/indian-express-malayalam/media/media_files/LmJ6nICJDvuJGO4cts7v.jpg)
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പ്രമേയമാക്കിയുള്ള ക്രൈം സീരീസാണ് 'പോച്ചര്‍'. ഗോമതി ദേവി എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. 'പോച്ചറി'ലെ നിമിഷയുടെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടിയും സീരീസിന്‍റെ എക്സിക്യൂട്ടീവ് നിര്‍മ്മാതാവുമായ ആലിയ ഭട്ടും രംഗത്തുവന്നിരുന്നു.
“എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍. പ്രത്യേകിച്ച് സീരീസിലെ ക്ലൈമാക്സ് ഷോട്ടില്‍, എന്തൊക്കെ വികാരങ്ങള്‍ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്‍റെ കണ്ണു നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി,” ഇതായിരുന്നു ആലിയ പറഞ്ഞത്.
2017ല്‍ കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമയിലൂടെയാണ് നിമിഷ സിനിമയിലേക്കെത്തിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയയാക്കിയത്. 2019ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടി. മലയാളത്തിനു പുറമേ തമിഴ്, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us