/indian-express-malayalam/media/media_files/faq9GpWQ6gBwIMs5utdh.jpg)
നിഖില വിമൽ
മലയാളത്തിലും തമിഴിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കാനും നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലും ഉറച്ച നിലപാടുകൾക്കൊപ്പം നിൽക്കുന്നതിലും നടി മടി കാട്ടാറില്ല. സോഷ്യൽ മീഡിയയിലും സജീവമായ താരം അടുത്തിടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
എമറാൾഡ് ഗ്രീൻ സാരിയിലുള്ള ചിത്രങ്ങളാണ് നിഖില ഷെയർ ചെയ്തത്. ഹൈ നെക്ക് ഹാഫ് സ്ലീവ്‍ ബ്ലൗസാണ് നിഖില സാരിക്കൊപ്പം ധരിച്ചത്. കമ്മലുകൾ മാത്രമാണ് താരം അക്സസറീസായി തിരഞ്ഞെടുത്തത്. ഓർഗൻസ സിൽക്കും പ്ലെയിൻ ബഹൂത്തൈ സിൽക്കും ചേർത്താണ് സാരി തയ്യാറാക്കിയിട്ടുള്ളത്. സർദോസി, മറോറി ഹാൻഡ എംബ്രോയിഡറി വർക്കുകൾ സാരിയെ മനോഹരമാക്കിയിട്ടുണ്ട്. നിഷാർ അഹമ്മദിന്റെ കളക്ഷനിൽനിന്നുള്ളതാണ് നിഖില ധരിച്ച ഈ സാരി. 9,800 രൂപയാണ് ഈ സാരിയുടെ വില.
'കഥ ഇന്നുവരെ' എന്ന ചിത്രമാണ് നിഖിലയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. 'മേപ്പടിയാൻ' എന്ന ചിത്രത്തിനുശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. പൃഥ്വിരാജ്-ബേസിൽ ജോസഫ് എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിൽ നിഖില ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം വൻ വിജയമായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.