/indian-express-malayalam/media/media_files/2025/04/27/2L4Ce0Aiw0RppYYM3b1w.jpg)
നാരങ്ങ ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
മുടിയിഴകൾക്ക് ശരിയായ പരിചരണം നൽകുന്നില്ലെന്നതിൻ്റെ തെളിവാണ് അകാല നര. ചിലരിൽ ജനിതകമായും, ഹോർമോണൽ വ്യതിയാനം മൂലവും, ജീവിത ശൈലിയും ഇതിലേയ്ക്കു നയിച്ചേക്കും. എങ്കിലും തുടക്കിത്തിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയാൽ ഇതിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും. ഇഷ്ടത്തിനൊത്ത് സ്റ്റൈൽ ചെയ്യാൻ തക്ക കരുത്തും ആരോഗ്യവും നിറവുമുള്ള തലമുടിക്ക് കെമിക്കൽ രഹിത പരിചരണമാണ് നിങ്ങൾ നൽകാൻ​ആഗ്രഹിക്കുന്നതെങ്കിൽ നാരങ്ങ ഉപയോഗിച്ചുള്ള ഹെയർ ഡൈ പരീക്ഷിച്ചു നോക്കൂ.
ഇത് കടയിൽ നിന്നും വാങ്ങേണ്ടതില്ല, മുടിയിഴകൾക്ക് ഗുണകമരമായ മറ്റ് ചില ചേരുവകൾ കൂടി ഉപയോഗിക്കാം.
ചേരുവകൾ
- നാരങ്ങ
 - വെള്ളം
 - ഓറഞ്ച്
 
/indian-express-malayalam/media/media_files/2025/03/05/o1yMiVgnPPXzzfr0RNA2.jpg)
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ആവശ്യത്തിന് വെള്ളമെടുക്കാം. അതിലേയ്ക്ക് തുല്യ അളവിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. ഇതേ അളവിൽ ഓറഞ്ചിൻ്റെ നീരും ചേർക്കാം. വെള്ളം നന്നായി തിളപ്പിക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് ഈ മിശ്രിതം മാറ്റാം.
വരണ്ട മുടിയുള്ളവരാണെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ടീഷ്ണറിൽ നിന്നും കുറച്ച് ചേർക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
അധികം നരയുള്ള ഭാഗങ്ങളിൽ ഈ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം. ശേഷം അൽപ സമയം ഇളം വെയിലേറ്റ് വിശ്രമിക്കാം. ഒരു മണിക്കൂറിനു ശേഷം വീണ്ടും മിശ്രിതം പുരട്ടാം. അൽപ സമയം കൂടി വിശ്രമിച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- മൈലാഞ്ചി ഇലയോടൊപ്പം ഇവ കൂടി ചേർത്തെടുക്കാം, ഇനി ഡൈ വാങ്ങി പോക്കറ്റ് കാലിയാകില്ല
 - തക്കാളി നിങ്ങളുടെ മുടിക്ക് ഗുണകരമാകുന്നതിൻ്റെ കാരണങ്ങൾ ഇവയാണ്
 - മുട്ട കഴിക്കുന്നതിനൊപ്പം ഈ ഹെയർപാക്കുകളും ട്രൈ ചെയ്യൂ, മുടികൊഴിച്ചിലിനോട് വിടപറയാം
 - തേങ്ങ ചിരകിയത് ബാക്കി ഉണ്ടോ? എങ്കിൽ ഇനി അകാല നരയോട് വിടപറയാം
 - തേയില വെള്ളം ബാക്കി ഉണ്ടോ? എങ്കിൽ ഷാമ്പൂ തയ്യാറാക്കാം സിംപിളായി
 - ഇടയ്ക്കിടെ ഡൈ ചെയ്യേണ്ട, കറിവേപ്പിലയോടൊപ്പം ഈ വിത്ത് കൂടി ചേർത്ത് ഉപയോഗിക്കൂ
 - കെമിക്കൽ രഹിത സൺസ്ക്രീൻ തയ്യാറാക്കാൻ അടുക്കളയിലെ ഈ ചേരുവകൾ ഉപയോഗിക്കാം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us