scorecardresearch

മൈലാഞ്ചി ഇലയോടൊപ്പം ഇവ കൂടി ചേർത്തെടുക്കാം, ഇനി ഡൈ വാങ്ങി പോക്കറ്റ് കാലിയാകില്ല

കറുത്ത ഇടതൂർന്ന മുടി എന്ന സ്വപ്നത്തിന് അകാല നര വില്ലനാകുന്നുണ്ടോ? എങ്കിൽ ഇത് ഒരു തവണ ട്രൈ ചെയ്തു നോക്കൂ

കറുത്ത ഇടതൂർന്ന മുടി എന്ന സ്വപ്നത്തിന് അകാല നര വില്ലനാകുന്നുണ്ടോ? എങ്കിൽ ഇത് ഒരു തവണ ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
New Update
Natural Home Made Dye With Henna

നാച്യുറൽ ഹെയർ ഡൈ | ചിത്രം: ഫ്രീപിക്

മുടിയുടെ കരുത്ത് പോലെ തന്നെ നിറവും പ്രധാനമാണ്. എന്നാൽ ഹോർമോൺൽ വ്യത്യയാനം, ജീവിത ശൈലി, സമ്മർദ്ദം തുടങ്ങി ഒട്ടേറെ കാരണങ്ങൾ കൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ മുടി നരച്ചു തുടങ്ങിയേക്കാം. കെമിക്കൽ ഡൈ പോലെയുള്ളവ മുടിയുടെ സ്വാഭാവിക നിറത്തെ നഷ്ടപ്പെടുത്തും. സ്ഥിരമായി ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ചിലരിൽ അലർജി പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

Advertisment

നര കുറച്ച് മുടിക്ക് നല്ല നിറവും കരുത്തും പകരാനുള്ള മാർഗങ്ങളാണ് തേടുന്നതെങ്കിൽ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കാം. അതിനാൽ മൈലാഞ്ചി പോലെയുള്ളവ കാലങ്ങളായി ഉപയോഗത്തിലുണ്ട്. മൈലാഞ്ചിയോടൊപ്പം മറ്റ് ചില ചേരുവകളും ഉപയോഗിച്ച് കെമിക്കൽ രഹിത ഡൈ സ്വയം തയ്യാറാക്കാം

ചേരുവകൾ

  • ഉലുവ- 1സ്പൂൺ
  • തേയിലപ്പൊടി- 1 സ്പൂൺ
  • മൈലാഞ്ചി- ഒരു പിടി
  • പച്ചകർപ്പൂരം- 1
  • നെല്ലിക്കപ്പൊടി- ആവശ്യത്തിന്
  • ആവണക്കെണ്ണ- 1 സ്പൂൺ
DIY 7 Henna Hair Mask To Naturally Prevent Grey Hair
മൈലാഞ്ചിയില മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ് | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് തിളപ്പിക്കാം.
  • ഇതിലേയ്ക്ക് ഒരു സ്പൂൺ ഉലുവ, ഒരു സ്പൂൺ തേയിലപ്പൊടി എന്നിവ ചേർത്ത് ഒരിക്കൽ കൂടി തിളപ്പിക്കാം.
  • ഇതിലേയ്ക്ക് ഒരു പച്ചകർപ്പൂരം പൊടിച്ചിടാം.
  • ശേഷം അടുപ്പണയ്ക്കാം.
  • ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് നെല്ലിക്കപ്പൊടിയും, മൈലാഞ്ചി ഇല ഉണക്കിപ്പൊടിച്ചതും ചേർത്തു ചൂടാക്കാം.
  • ഇതിലേയ്ക്ക് തിളപ്പിച്ചെടുത്ത വെള്ളം ഒഴിച്ചിളക്കാം.
  • വെള്ളം വറ്റി കുറുകി വരുമ്പോൾ അടപ്പണയ്ക്കാം.
  • ഇരുമ്പ് ചീനച്ചട്ടിയിൽ തന്നെ ഒരു രാത്രി ഇത് അടച്ചു സൂക്ഷിക്കാം.
  • ശേഷം ഒരു സ്പൂൺ ആവണക്കെണ്ണ ഒഴിച്ചിളക്കിയെടുക്കാം. 
Advertisment

ഉപയോഗിക്കേണ്ട വിധം

എണ്ണ മയം അൽപം പോലും ഇല്ലാത്ത തലമുടിയിൽ വേണം ഈ ഡൈ ഉപയോഗിക്കാൻ. മുടി പല ഭാഗങ്ങളായി തിരിച്ച് ഡൈ മുടിയിഴകളിൽു പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകരുത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Hair Beauty Tips Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: