/indian-express-malayalam/media/media_files/2025/09/06/remove-undereye-darkcircles-fi-2025-09-06-09-53-09.jpg)
കണ്ണിനടയിലെ കറുപ്പ് നിറം കുറയ്ക്കാം | ചിത്രം: ഫ്രീപിക്
ചർമ്മ സംരക്ഷണത്തിൽ ഏത്ര ശ്രദ്ധിച്ചാലും കണ്ണിനടിയിലെ കറുപ്പ് നിറം വില്ലനാകാറുണ്ടോ? ഉറക്ക കുറവ്, ഹോർമോണൽ വ്യതിയാനം, സമ്മർദ്ദം, പ്രായാധിക്യം, തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ചെറുപ്പത്തിൽ തന്നെ ചർമ്മത്തിന് പ്രായമേറെ തോന്നുന്നതിനും നിങ്ങളുടെ മുഖം മങ്ങിയതാക്കുന്നതിലേയ്ക്കും ഈ ഇത് നയിക്കും.
കണ്ണിനടയിലെ കറുപ്പ് നിറം കുറയ്ക്കാൻ നിരവധി വിദ്യകളുണ്ട്. അതിൽ തന്നെ ആയുർവേദ ഗുണങ്ങളുള്ള ആവണക്കെണ്ണ മികച്ച പ്രതിവിധിയാണ്.
Also Read: മുഖത്തെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാം, ഒരു സ്പൂൺ വെളിച്ചെണ്ണ മതി
ഏറെ പുരാതനമായ ഒരു ഔഷധമാണ് ആവണക്കെണ്ണ. എബേർസ് പാപ്പിറസ് (ബിസി 1550) എന്ന പുരാതന ഈജിപ്ഷ്യൻ വൈദ്യ ശാസ്ത്ര ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം.
ചർമ്മത്തിൽ ആവണക്കെണ്ണ പുരട്ടുന്നത് ചുളിവുകൾ തടയാൻ സഹായിക്കുമെന്ന് കരുതുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന റിസിനോലെയിക് ആസിഡും ആൻ്റി ഓക്സിഡൻ്റും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുകയും കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ചർമ്മത്തിൽ രൂപപ്പെടുന്ന നേർത്ത വരകൾ കുറയ്ക്കാൻ കഴിയും.
Also Read: ടാനേറ്റ് കരുവാളിച്ച മുഖം ഇനി പട്ടു പോലെ സോഫ്റ്റാക്കാം, ആഴ്ചയിൽ ഒരിക്കൽ ഇത് ഉപയോഗിക്കൂ
/filters:format(webp)/indian-express-malayalam/media/media_files/2025/05/27/zbwmDauK52QwGomp2Ym1.jpg)
ചർമ്മാരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുമെങ്കിലും വാർധക്യം തടയാനോ ആഴത്തിലുള്ള ചുളിവുകളും പാടുകളും കുറയ്ക്കുകയോ ചെയ്യില്ല എന്ന് മുംബൈയിലെ സ്കിൻ കെയർ ക്ലിനിക്കിൽ ഡെർമറ്റോളജിസ്റ്റായ ഡോ. ഷെരീഫ പറയുന്നു.
സെൻസിറ്റീവ് അല്ലെങ്കിൽ മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മത്തിൽ ആവണക്കെണ്ണ അമിതമായി ഉപയോഗിക്കുന്നത് ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകുന്നതിനും വിണ്ടുകീറലും ചുവപ്പും ചൊറിച്ചിലും ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും.
Also Read: ഒരു മുറി ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഞൊടിയിടയിൽ മുഖം തിളങ്ങും, ഇങ്ങനെ ചെയ്തു നോക്കൂ
ആവശ്യമുള്ള ഇടങ്ങളിൽ മാത്രം ചെറിയ അളവിൽ ആവണക്കെണ്ണ പുരട്ടാം. ആദ്യ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാം. 24 മണിക്കൂറിനു ശേഷവും അലർജി ഒന്നും ഉണ്ടായില്ലെങ്കിൽ സ്ഥിരമായി ഇത് ഉപയോഗിക്കാം.
എന്നാൽ പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, കരൾ അല്ലെങ്കിൽ വൃക്ക തകരാർ ഉള്ളവർ ആവണക്കെണ്ണയുടെ ഉപയോഗം കുറയ്ക്കണം. ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശം കൂടി സ്വീകരിക്കുന്നത് കൂടുതൽ ഗുണകരമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തിളക്കമുള്ള ചർമ്മം ഒറ്റ ഉപയോഗത്തിൽ സ്വന്തമാക്കാം, ദിവസവും രാവിലെ ഇത് പുരട്ടി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.