/indian-express-malayalam/media/media_files/2025/09/02/prevent-fine-lines-and-wrinkles-from-face-fi-2025-09-02-15-29-35.jpg)
ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/02/prevent-fine-lines-and-wrinkles-from-face-1-2025-09-02-15-29-47.jpg)
വെളിച്ചെണ്ണ
ചുളിവുകൾ സ്വാഭാവികമായി കുറയ്ക്കാൻ, രാത്രിയിൽ വെളിച്ചെണ്ണ മോയ്സ്ച്യുറൈസറായി ഉപയോഗിക്കാം. ഉറങ്ങുന്നതിനുമുമ്പ് മുഖത്ത് അല്പം പുരട്ടാം. രാവിലെ ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിച്ച് കഴുകാം. ഈ രീതി നിങ്ങളുടെ ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും നേർത്ത വരകൾ കുറയ്ക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/09/02/prevent-fine-lines-and-wrinkles-from-face-2-2025-09-02-15-29-47.jpg)
മുട്ടയുടെ വെള്ള
നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനുള്ള എളുപ്പവും സ്വാഭാവികവുമായ മാർഗമാണ് മുട്ടയുടെ വെള്ള. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുക്കാം. തുടർന്ന് കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ മുഖത്ത് പുരട്ടി വയ്ക്കാം. പ്രോട്ടീൻ നിങ്ങളുടെ ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തും. ചെറുചൂടുള്ള വെള്ളത്തിൽ കഴുകി മുഖം തുടയ്ക്കാം.
/indian-express-malayalam/media/media_files/2025/09/02/prevent-fine-lines-and-wrinkles-from-face-3-2025-09-02-15-29-47.jpg)
വാഴപ്പഴം
ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു പഴുത്ത വാഴപ്പഴം അരച്ചെടുത്ത് മുഖത്ത് പുരട്ടാം. 10 മുതൽ 15 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം. ഈ മാസ്ക് നിങ്ങളുടെ ചർമ്മത്തെ പോഷിപ്പിക്കുകയും മോയ്സ്ച്യുറൈസ് ചെയ്യുകയും ചെയ്യും. ഇത് നേർത്ത വരകളുണ്ടാകുന്നത് കുറയ്ക്കും.
/indian-express-malayalam/media/media_files/2025/09/02/prevent-fine-lines-and-wrinkles-from-face-4-2025-09-02-15-29-47.jpg)
ഒലിവ് ഓയിൽ
ചുളിവുകൾക്കെതിരെ പോരാടാനുള്ള ഒരു മികച്ച മാർഗം രാത്രിയിൽ പ്രകൃതിദത്ത മോയ്സ്ച്യുറൈസറായ ഒലിവ് ഓയിൽ ഉപയോഗിക്കുന്നതാണ്. ഉറങ്ങുന്നതിനുമുമ്പ് മുഖത്ത് ചെറിയ അളവിൽ ഇത് മുഖത്ത് പുരട്ടാം. രാവിലെ, ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിച്ച് മുഖം കഴുകാം.
/indian-express-malayalam/media/media_files/2025/09/02/prevent-fine-lines-and-wrinkles-from-face-5-2025-09-02-15-29-47.jpg)
വെള്ളരിക്ക
ഒരു വെള്ളരി ചെറിയ കഷ്ണങ്ങളാക്കാം. ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ ഇത് മുഖത്തു വയ്ക്കാം. വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ചർമ്മത്തെ പോഷിപ്പിക്കും. അതിനുശേഷം, മുഖം ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം.
/indian-express-malayalam/media/media_files/2025/09/02/prevent-fine-lines-and-wrinkles-from-face-6-2025-09-02-15-29-47.jpg)
കറ്റാർ വാഴ
കറ്റാർ വാഴ അതിൻ്റെ രോഗശാന്തി ഗുണങ്ങൾക്ക് പേരുകേട്ടതാണ്, ചുളിവുകൾക്ക് പ്രകൃതിദത്ത പരിഹാരമായും ഇത് പ്രവർത്തിക്കുന്നു. ശുദ്ധമായ കറ്റാർവാഴജെൽ മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കാം. അതിനുശേഷം, മുഖം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി സൗമ്യമായി ഉണക്കാം. ഈ രീതി ചർമ്മത്തിൽ നേർത്ത വരകൾ ഉണ്ടാകുന്നത് തടയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us