scorecardresearch

തിളക്കമുള്ള ചർമ്മം ഒറ്റ ഉപയോഗത്തിൽ സ്വന്തമാക്കാം, ദിവസവും രാവിലെ ഇത് പുരട്ടി നോക്കൂ

രാവിലെ ഉണർന്ന ഉടൻ ക്ഷീണിച്ചതും മങ്ങിയതുമായ മുഖമാണോ? എങ്കിൽ ഇത് ഉപയോഗിക്കുന്നതു ശീലമാക്കൂ

രാവിലെ ഉണർന്ന ഉടൻ ക്ഷീണിച്ചതും മങ്ങിയതുമായ മുഖമാണോ? എങ്കിൽ ഇത് ഉപയോഗിക്കുന്നതു ശീലമാക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Youthful Skin With Coffee Powder FI

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം | ചിത്രം: ഫ്രീപിക്

നിറം മങ്ങിയ ചർമ്മം, കറുത്ത പാടുകൾ, ടാൻ, മുഖക്കുരു, അമിതമായ രോമം തുടങ്ങി ചർമ്മ സൗന്ദര്യത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഇവയിൽ നിന്ന് മോചനം നേടാൻ ചില കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ ഉണ്ട്. എന്നാൽ അവ ഗുണത്തേക്കാളേറെ ചർമ്മത്തിന് ദോഷം ചെയ്യും. പകരം ചില പ്രകൃതിദത്ത വഴികളിലൂടെയും തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം. 

Advertisment

ആന്റിഓക്‌സിഡന്റുകളും നേരിയ എക്സ്ഫോളിയേറ്റിങ് ഗുണങ്ങളും കൊണ്ട് നിറഞ്ഞ കാപ്പി പലവിധത്തിൽ സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിച്ചുവരുന്നുണ്ട്. 

Also Read: ടാനേറ്റ് കരുവാളിച്ച മുഖം ഇനി പട്ടു പോലെ സോഫ്റ്റാക്കാം, ആഴ്ചയിൽ ഒരിക്കൽ ഇത് ഉപയോഗിക്കൂ

കാപ്പിപ്പൊടി ഒരു പ്രകൃതിദത്ത എക്സ്ഫോളിയന്റാണ്. ചർമ്മത്തിൽ മസാജ് ചെയ്യുമ്പോൾ, ചർമ്മത്തിലെ ഡെഡ് സ്കിന്നും നേർത്ത രോമങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു. കോഫി സ്‌ക്രബുകൾ പതിവായി പ്രയോഗിക്കുന്നത് രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും മുടിയുടെ വളർച്ച കുറയ്ക്കുകയും ചെയ്യും. കാപ്പിയിൽ കഫീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വർധിപ്പിക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. രോമം കളയാൻ കെമിക്കൽ അടങ്ങിയ ക്രീമുകളിൽ നിന്ന് വ്യത്യസ്തമായി കാപ്പി പൊടി ചർമ്മത്തെ മൃദുവാക്കുന്നു.

Advertisment

കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഈ പാക്ക് ഉടനടി മുഖത്തെ രോമം കളയാൻ സഹായിക്കും. വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഈ പായ്ക്ക് തയ്യാറാക്കാം. ഇത് മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുക മാത്രമല്ല, ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നു.

ചേരുവകൾ

  • കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ
  • കടലമാവ് - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ
  • പാൽ അല്ലെങ്കിൽ തൈര് - 1-2 ടേബിൾസ്പൂൺ
  • തേൻ (ആവശ്യമെങ്കിൽ മാത്രം) - 1 ടീസ്പൂൺ

Also Read:വെറുതെ കളയരുതേ... പപ്പായ തൊലി ഉണ്ടെങ്കിൽ​ ഇനി തിളക്കമുള്ള ചർമ്മം ഒറ്റ ഉപയോഗത്തിൽ സ്വന്തമാക്കാം

Youthful Skin With Coffee Powder 1
കാപ്പിപ്പൊടി ഒരു പ്രകൃതിദത്ത എക്സ്ഫോളിയന്റാണ് ചിത്രം: ഫ്രീപിക്

Also Read:ഒരു കഷ്ണം ഇഞ്ചി ഉണ്ടെങ്കിൽ മുഖക്കുരു മുതൽ ടാൻ വരെ അകറ്റാൻ വിദ്യകൾ അനവധി

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേക്ക് കാപ്പിപ്പൊടി, കടലമാവ്, മഞ്ഞൾ എന്നിവ എടുക്കുക. ഇതിലേക്ക് പാലോ തൈരോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.
  • വരണ്ട ചർമ്മമുള്ളവർ കുറച്ച് തേൻ കൂടി ചേർക്കുക. അതിനുശേഷം മുഖത്ത് രോമമുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക.
  • 15-20 മിനിറ്റിനുശേഷം പായ്ക്ക് ഉണങ്ങി കഴിയുമ്പോൾ പതിയെ കൈകൾ ഉപയോഗിച്ച് തിരുമ്മുക.
  • ഏതാനും മിനിറ്റ് അങ്ങനെ ചെയ്തശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
  • അതിനുശേഷം മോയ്സ്ചറൈസറോ കറ്റാർവാഴ ജെല്ലോ പുരട്ടുക. ആഴ്ചയിൽ ഒരിക്കൽ ഈ ഫെയ്സ്മാസ്ക് പുരട്ടുക. 3-4 തവണകൾക്കുള്ളിൽതന്നെ നല്ല മാറ്റം കാണാനാകും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുടി കറുപ്പിക്കാൻ ഇനി 5 മിനിറ്റ് മതി, ഒരു സ്പൂൺ തേയിലപ്പൊടിയിലേയ്ക്ക് ഇവ ചേർത്ത് ഉപയോഗിക്കൂ

Skin Care skin Face Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: