/indian-express-malayalam/media/media_files/2025/08/29/skin-care-with-ginger-fi-2025-08-29-15-40-29.jpg)
ചർമ്മ പരിചരണത്തിന് ഇഞ്ചി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/29/skin-care-with-ginger-2-2025-08-29-15-41-40.jpg)
ഇഞ്ചി തേൻ ഫെയ്സ് മാസ്ക്
ഒരു ടീസ്പൂൺ ഇഞ്ചി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/08/29/skin-care-with-ginger-3-2025-08-29-15-41-40.jpg)
മഞ്ഞൾ ഇഞ്ചി ഫെയ്സ് പാക്
ഒരു ടീസ്പൂൺ ഇഞ്ചി നീരിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇഞ്ചിയ്ക്കു പുറമെ മഞ്ഞൾ ചർമ്മത്തിലെ വീക്കം മുഖക്കുരു അതിൻ്റെ പാടുകൾ എന്നിവ അകറ്റാൻ ഗുണകരമായിരിക്കും.
/indian-express-malayalam/media/media_files/2025/08/29/skin-care-with-ginger-4-2025-08-29-15-41-40.jpg)
ഇഞ്ചി നാരങ്ങ സ്ക്രബ്
ഒരു ടീസ്പൂൺ ഇഞ്ചി ഉണക്കി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാ നീരും, രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയായി കഴുകിയ മുഖത്ത് ആ മിശ്രിതം പുരട്ടാം. കുറച്ച് സമയം മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. പഞ്ചസാര ഒരു മികച്ച എക്സ്ഫോളിയേറ്ററാണ്, നാരങ്ങ പ്രകൃതിദത്തമായ ബ്ലീച്ചായി പ്രവർത്തിക്കുന്നു.
/indian-express-malayalam/media/media_files/2025/08/29/skin-care-with-ginger-5-2025-08-29-15-41-40.jpg)
കറ്റാർവാഴ ഇഞ്ചി ജെൽ
ഒരു ടീസ്പൂൺ ഇഞ്ചി നീരിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/08/29/skin-care-with-ginger-1-2025-08-29-15-41-40.jpg)
ഇഞ്ചി ഗ്രീൻ ടീ ടോണർ
ഗ്രീൻ ടീ തയ്യാറാക്കി തണുക്കാൻ മാറ്റി വയ്ക്കാം. ഒരു ടീസ്പൂൺ ഇഞ്ചി നീര് അര കപ്പ് ഗ്രീൻ ടീയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു പഞ്ഞിയിൽ മുക്കി മുഖത്ത് പുരട്ടാം. ഗ്രീൻ ടീയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിൻ്റെ പ്രകൃതം തന്നെ മെച്ചപ്പെടുത്തും.
/indian-express-malayalam/media/media_files/2025/08/29/skin-care-with-ginger-6-2025-08-29-15-41-40.jpg)
ഇഞ്ചി എണ്ണ
വെളിച്ചെണ്ണയിലേയ്ക്ക് ഏതാനും തുള്ളി ഇഞ്ചിയെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. രക്ത ചംക്രമണം വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും, തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനും ഇത് ഗുണകരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us