/indian-express-malayalam/media/media_files/2025/08/16/chingam-wishes-fi-1-2025-08-16-21-36-42.jpg)
Malayalam New Year Chingam Wishes 2025: പുതുവത്സര ആശംസകൾ
malayalam New Year 2025 Wishes Kerala New Year Wishes Greetings Quotes Messages Images: പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. പ്രതിസന്ധികളുടെ കാലത്തെ അതിജീവിച്ച് ജീവിതത്തെ വീണ്ടും കരുപിടിപ്പിക്കാൻ കഴിയുമെന്ന് ഓരോരുത്തരും കരുതുന്നു.
Also Read: Malayalam New Year Astrology: വർഷഫലം; അശ്വതി മുതൽ രേവതി വരെ
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/chingam-1-wishes-1-2025-08-16-21-38-00.jpg)
ചിങ്ങം 1, മലയാളികൾക്ക് പുതുവർഷ ദിനമാണ്. കള്ളകർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളിലേക്കാണ് ഓരോ മലയാളിയും കൺ തുറക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/chingam-1-wishes-2-2025-08-16-21-38-10.jpg)
കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണർത്തുന്നതാണ് പൊന്നിൻ ചിങ്ങം.
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/chingam-wishes-3-2025-08-16-21-38-20.jpg)
കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/chingam-wishes-4-2025-08-16-21-38-29.jpg)
പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്, കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം.
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/chingam-wishes-5-2025-08-16-21-38-47.jpg)
പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/chingam-wishes-6-2025-08-16-21-38-57.jpg)
ചിങ്ങ മാസത്തിലാണ് കേരളീയരുടെ ഉത്സവമായ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളാണ് കേരളീയർ ഓണമായി ആഘോഷിക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/chingam-wishes-8-2025-08-16-21-39-09.jpg)
ചിങ്ങം പിറന്നാൽ പിന്നെ എങ്ങും പൂക്കൾ കൊണ്ട് നിറയും. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ തുടങ്ങി എണ്ണമറ്റ പൂക്കൾ ചുറ്റും പൂത്തുനിറഞ്ഞു നിൽക്കും. ചിങ്ങത്തിലെ അത്തം പിറന്നു കഴിഞ്ഞാൽ ഓണപൂക്കളം മുറ്റത്ത് നിറയും.അത്തം പത്തിനാണ് തിരുവോണം.
/filters:format(webp)/indian-express-malayalam/media/media_files/2025/08/16/chingam-wishes-9-2025-08-16-21-39-21.jpg)
കർക്കിടകത്തിൻ്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
Read More: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us