/indian-express-malayalam/media/media_files/2025/10/29/kerala-piravi-wishes-fi1-2025-10-29-16-38-13.jpg)
Kerala Piravi Wishes: കേരളപ്പിറവി ആശംസകൾ
Kerala Piravi Wishes: ഓരോ വർഷവും നവംബർ ഒന്ന് കേരളീയർക്ക് ഒരു ചരിത്ര ദിനമാണ് – നമ്മുടെ സംസ്ഥാനം രൂപീകൃതമായ കേരളപ്പിറവി ദിനം. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം നിലവിൽ വന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള തീരുമാനം വന്നതോടെയാണ് ഐക്യകേരളം എന്ന ആശയം യാഥാർത്ഥ്യമായത്.
Also Read: സ്നേഹത്തിൻ്റെയും ഒരുമയുടെയും കേരളപ്പിറവി ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/kerala-piravi-2-2025-10-29-16-39-46.jpg)
സ്വാതന്ത്ര്യാനന്തരം, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ ലയിച്ച് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപീകൃതമായി. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശങ്ങളെയും തിരുവിതാംകൂർ-കൊച്ചിയേയും ഒരുമിപ്പിക്കാൻ നിരവധി സമ്മേളനങ്ങളും ചർച്ചകളും നടന്നു.
Also Read: ചരിത്രവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന കേരളപ്പിറവി ദിനത്തിൽ ആശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/kerala-piravi-4-2025-10-29-16-40-02.jpg)
സംസ്ഥാന പുനഃസംഘടനയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ഫസൽ അലി കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷൻ്റെ ശുപാർശകളെ തുടർന്ന്, 1956-ലെ സംസ്ഥാന പുനഃസംഘടന നിയമം നിലവിൽ വന്നു. അതനുസരിച്ച്, തിരുവിതാംകൂർ-കൊച്ചി സംസ്ഥാനവും മലബാർ ജില്ലയും ചേർത്തുകൊണ്ട് 1956 നവംബർ 1-ന് കേരളം രൂപീകൃതമായി.
Also Read: ഏവർക്കും കേരളപ്പിറവി ദിനത്തിൽ ആശംസ അറിയിക്കാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/kerala-piravi-1-2025-10-29-16-40-16.jpg)
തമിഴ് സംസാരിക്കുന്ന ചില പ്രദേശങ്ങൾ തമിഴ്നാടിനും, കന്നഡ സംസാരിക്കുന്ന കാസർകോടിന്റെ ചില ഭാഗങ്ങൾ കർണാടകത്തിനും വിട്ടുനൽകിയ ശേഷമാണ് കേരളം ഇന്നത്തെ രൂപത്തിലായത്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/kerala-piravi-3-2025-10-29-16-40-28.jpg)
ഈ ചരിത്രപരമായ ദിനമാണ് ഓരോ മലയാളിയും കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്. നമ്മുടെ ഭാഷയുടെയും സംസ്കാരത്തിൻ്റെയും ഒരുമയുടെയും പ്രതീകമായി ഈ ദിനം നിലകൊള്ളുന്നു. മലയാളത്തിൻ്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്ന ഈ​ ദിനത്തിൽ ആശംസകൾ കൈമാറാം.
"ഭാഷയുടെയും സംസ്കാരത്തിന്റെയും ഐക്യം വിളിച്ചോതുന്ന കേരളപ്പിറവി ദിനത്തിൽ എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നേരുന്നു."
"നന്മയുടെയും സ്നേഹത്തിന്റെയും പ്രകാശമായി കേരളം എന്നെന്നും നിലനിൽക്കട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!"
Read More: മലയാളം സ്വയമേവ ഒരു രാഷ്ട്രീയമാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us