scorecardresearch

Kerala Piravi 2025 Wishes, Images: ചരിത്രവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന കേരളപ്പിറവി ദിനത്തിൽ ആശംസകൾ കൈമാറാം

Kerala Piravi 2025 Wishes Images: ലോകത്തെവിടെയുളള മലയാളികളും കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിവസം പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാൻ മറക്കരുത്

Kerala Piravi 2025 Wishes Images: ലോകത്തെവിടെയുളള മലയാളികളും കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിവസം പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാൻ മറക്കരുത്

author-image
Lifestyle Desk
New Update
Kerala Piravi Wishes 2025  FI

Kerala Piravi 2025: കേരളപ്പിറവി ആശംസകൾ

Kerala Piravi 2025 Wishes: നവംബർ ഒന്ന് ഓരോ മലയാളിക്കും അഭിമാനത്തിൻ്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനമാണ് – കേരളപ്പിറവി ദിനം. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശങ്ങളും ചേർന്നാണ് ഐക്യകേരളം എന്ന സ്വപ്നം പൂവണിഞ്ഞത്.

Advertisment
Kerala Piravi Wishes 2025 1
Kerala Piravi 2025: കേരളപ്പിറവി ആശംസകൾ

പ്രകൃതിരമണീയതയാൽ അനുഗ്രഹീതമായ കേരളം "ദൈവത്തിൻ്റെ സ്വന്തം നാട്" എന്നാണ് അറിയപ്പെടുന്നത്. ഉയർന്ന സാക്ഷരതാ നിരക്ക്, മികച്ച ആരോഗ്യമേഖല, സാംസ്കാരിക പാരമ്പര്യം എന്നിവ കേരളത്തെ ലോകശ്രദ്ധയിൽ എത്തിച്ചു. കഥകളി, മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങളും, ഓണം പോലെയുള്ള ദേശീയോത്സവങ്ങളും നമ്മുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നു.

Kerala Piravi Wishes 2025  2
Kerala Piravi 2025: കേരളപ്പിറവി ആശംസകൾ

കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറിയെന്നും പറയപ്പെടുന്നു.

Kerala Piravi Wishes 2025  3
Kerala Piravi 2025: കേരളപ്പിറവി ആശംസകൾ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു.

Advertisment
Kerala Piravi Wishes 2025  4
Kerala Piravi 2025: കേരളപ്പിറവി ആശംസകൾ

പക്ഷേ മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.

Kerala Piravi Wishes 2025  5
Kerala Piravi 2025: കേരളപ്പിറവി ആശംസകൾ

ലോകത്തെവിടെയുളള മലയാളികളും കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിനത്തിൽ സ്ത്രീകൾ മലയാളികളുടെ പാരമ്പര്യ വസ്ത്രമായ കസവു സാരിയും പുരുഷന്മാർ കസവു മുണ്ടും ഷർട്ടും ധരിക്കുന്നു. കേരള പിറവി ആശംസയും പരസ്പരം പങ്കുവയ്ക്കുന്നു. എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ.

Read More: മലയാളം സ്വയമേവ ഒരു രാഷ്ട്രീയമാണ്

Kerala Piravi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: