/indian-express-malayalam/media/media_files/2FJfkTFhE1XwYC75wIbk.jpg)
കരീന കപൂർ
ആഡംബര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ബോളിവുഡ് താരങ്ങൾ. ഔട്ട്ഫിറ്റും അക്സസറീസും മറ്റു ഉത്പന്നങ്ങളും ലോകപ്രശസ്ത ബ്രാൻഡുകളുടേതാണ് താരങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. ആഡംബര ഉത്പന്നങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് കരീന കപൂർ. അതിനാൽതന്നെ താരം പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്.
അടുത്തിടെ എയർപോർട്ടിൽ എത്തിയ കരീന കപൂർ വാർത്തകളിൽ നിറഞ്ഞത് കയ്യിലെ ബാഗിനെ ചൊല്ലിയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിലാണ് കരീന എത്തിയത്. ക്ലാസിക് ക്രിസ്‌പും പഫ് ഷോൾഡറുകളോടും കൂടിയ വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റ്സുമായിരുന്നു കരീനയുടെ വേഷം.
കരീനയുടെ കയ്യിൽ സെറാപിയൻ മിലനോ ബ്രാൻഡിന്റെ മൊസയ്കോ ടാൻ കളേർഡ് സ്മോൾ സീക്രട്ട് ടൊട്ടോ ബാഗും ഉണ്ടായിരുന്നു. 3.550 ഡോളർ (ഏകദേശം 2,89,752 രൂപ) ആണ് ഈ ബാഗിന്റെ വില.
/indian-express-malayalam/media/media_files/Z5Wfwm4O35jpB61EMaZh.jpg)
'ക്രൂ' ആണ് കരീന കപൂറിന്റേതായി അടുത്തിടെ റിലീസായ ചിത്രം, കരീന കപൂർ, കൃതി സനോൺ, തബു എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ഓപ്പണിങ് ദിനത്തില്‍ ചിത്രം 20 കോടിയിലേറെയാണ് കളക്ഷന്‍ നേടിയതായാണ് റിപ്പോർട്ടുകൾ. കോഹിനൂര്‍ എന്ന എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണിത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us