scorecardresearch

ഇതാരാ ദേവതയോ? തമന്നയുടെ പർപ്പിൾ സർദോസി സാരിയിൽ മയങ്ങി ആരാധകർ

പർപ്പിൾ സാരിയിൽ രാജകീയ ലുക്കിലായിരുന്നു താരം. സർദോസി എംബ്രോയിഡറി വർക്കുകളായിരുന്നു സാരിയുടെ പ്രത്യേകത

പർപ്പിൾ സാരിയിൽ രാജകീയ ലുക്കിലായിരുന്നു താരം. സർദോസി എംബ്രോയിഡറി വർക്കുകളായിരുന്നു സാരിയുടെ പ്രത്യേകത

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tamannaah | Photoshoot

തമന്ന ഭാട്ടിയ

തെന്നിന്ത്യയിൽ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട് നടി തമന്നയ്ക്ക്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി താരം തിരക്കിലാണ്. തമന്നയുടെ ഫാഷൻ സെൻസും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഏതു ഔട്ട്ഫിറ്റിലും വ്യത്യസ്തത കൊണ്ടുവരാൻ തമന്ന ശ്രദ്ധിക്കാറുണ്ട്.

Advertisment

സാരിയിലുള്ള തമന്നയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. പർപ്പിൾ സാരിയിൽ രാജകീയ ലുക്കിലായിരുന്നു താരം. സർദോസി എംബ്രോയിഡറി വർക്കുകളായിരുന്നു സാരിയുടെ പ്രത്യേകത. 

actress

സിൽവർ ബോർഡർ സാരിക്ക് ഒരു ഗ്ലാമർ ടച്ച് നൽകുന്നതായിരുന്നു. സാരിക്ക് ഇണങ്ങുന്നതായിരുന്നു സിൽവർ സർദോസി വർക്കുകൾ നിറഞ്ഞ ബ്ലൗസ്.

actress

ജയന്തി റെഡ്ഡി ലേബലിന്റേതായിരുന്നു തമന്ന ധരിച്ച ഈ പർപ്പിൾ സാരി. 159,900 രൂപയാണ് ഈ സാരിയുടെ വില.

Advertisment

actress

പാരമ്പര്യ ലുക്ക് നൽകുന്ന സാരിക്ക് ഇണങ്ങുന്ന വലിയ കമ്മലുകളാണ് തമന്ന അണിഞ്ഞത്. തമന്നയെ കാണാൻ ദേവതയെ പോലെയുണ്ടെന്നാണ് ആരാധക കമന്റുകൾ.

actress

വ്യത്യസ്ത ഔട്ട്ഫിറ്റുകളിലൂടെ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ എപ്പോഴും നേടുന്ന താരം കൂടിയാണ് തമന്ന. കാഷ്വൽ ആയാലും ഗ്ലാമറസ് ആയാലും തമന്നയുടെ ലുക്ക് എപ്പോഴും ഫാഷൻ ലോകത്തിന് ഇഷ്ടമാണ്.

വേദ, ബോലെ ചുഡിയാൻ, സ്ട്രീറ്റ് 2 തുടങ്ങി തമന്നയുടേതായി നിരവധി പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Read More

Tamannaah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: