/indian-express-malayalam/media/media_files/2o6QpOGR8EfIoofTXka4.jpg)
ജാൻവി കപൂർ
അഭിനയ രംഗത്തെന്നപോലെ തന്നെ ഫാഷൻ ലോകത്തും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. വ്യത്യസ്തമായ ഫാഷൻ ലുക്കുകൾ താരം തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു സ്റ്റൈലിഷ് വിൻ്റേജ് ലുക്കിലുള്ള ചിത്രങ്ങളാണ് ജാൻവി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.
കറുപ്പും വെള്ളയും ചേർന്ന ചെക്ക് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. ഷോർട്ട് പഫ് സ്ലീവും, വൈഡ് നെക്കുമുള്ള ഒരു ബോഡികോൺ ഡ്രസാണിത്.
വിൻ്റേജ് ലുക്കായതിനാൽ ന്യൂഡ് ഐഷാഡോയും വിഗ്ഡ് ഐലൈനറും, ലൈറ്റായിട്ടുള്ള ഹൈലറ്ററും ഉള്ള മിനിമൽ മേക്കപ്പ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.
കറുപ്പിലും സിൽവറിലുമുള്ള അക്സസറീസാണ് വസ്ത്രത്തിന് ഇണങ്ങും വിധം അണിഞ്ഞിരിക്കുന്നത്. അതിൽ തന്നെ പേർളി ജ്യൂവൽസിൻ്റെ പവിഴം കൊണ്ടുള്ള സ്റ്റഡ് കമ്മൽ വിൻ്റേജ് ലുക്ക് പൂർത്തീകരിക്കുന്നു.
അലസാൻഡ്ര റിച്ചെന്ന ഡിസൈനർ ബ്രാൻഡിൻ്റെ കളക്ഷനിൽ നിന്നുള്ള വസ്ത്രമാണിത്. 2,232 ഡോളർ, അതായത് ഏകദേശം 1.86 ലക്ഷം രൂപയാണ് ഈ വസ്ത്രത്തിൻ്റെ വില.
സെലിബ്രറ്റി ഫാഷൻ സ്റ്റൈലിസ്റ്റ് മനീഷ മെൽവാനിയാണ് ജാൻവിയുടെ ഈ ലുക്കിനു പിന്നിൽ പ്രവർത്തിച്ചത്. തൻവി ചെമ്പുർക്കറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണികപൂറിൻ്റെയും മകളാണ് ജാൻവി കപൂർ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. നിരവധി സിനിമകളാണ് ഈ വർഷവും ജാൻവിയെ കാത്തിരിക്കുന്നത്.
Read More
- നയൻതാര ധരിച്ച മനോഹര പിങ്ക് സിൽക്ക് കോട്ടൺ സാരിയുടെ വില അറിയാമോ?
- ബ്രാലെറ്റും സ്കർട്ടും, ഒപ്പം ഷൂസും; ഗ്ലാമറസ് ലുക്കിൽ നവ്യ നായർ
- കീർത്തി സുരേഷ് ധരിച്ച ഈ മനോഹര സാരിയുടെ വില അറിയാമോ?
- നവ്യ നായർ ധരിച്ച യെല്ലോ ലെഹങ്കയുടെ വില അറിയാമോ?
- രാഹുൽ പ്രീത് സിങ് ധരിച്ച മനോഹര പിങ്ക് ലിനൻ സാരിയുടെ വില അറിയാമോ?
- സിൽക്ക് ഭോമ കുർത്തയിൽ അതിസുന്ദരിയായി മനീഷ കൊയ്രാള, വില അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.