scorecardresearch

മെസി ഹെയർ സ്റ്റൈലും ഗ്ലോ സ്കിൻ മേക്കപ്പും, വിവാഹത്തിന് ട്രെഡീഷണൽ ലുക്കിൽ മാളവിക ജയറാം; മേക്കോവർ വീഡിയോ

ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയായിരുന്നു നവവധുവായ മാളവികയുടെ വേഷം. തമിഴ് സ്റ്റൈലിൽ മടിസാർ രീതിയിലാണ് സാരി ഉടുത്തത്

ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയായിരുന്നു നവവധുവായ മാളവികയുടെ വേഷം. തമിഴ് സ്റ്റൈലിൽ മടിസാർ രീതിയിലാണ് സാരി ഉടുത്തത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Malavika Jayaram Wedding

മാളവിക ജയറാം

വെള്ളിയാഴ്ച രാവിലെ ഗുരുവായൂരമ്പല നടയിൽ വച്ചായിരുന്നു നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായത്. നവനീത് ഗിരീഷായിരുന്നു വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും, സിനിമ താരങ്ങളും പങ്കെടുത്തു. 

Advertisment

ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയായിരുന്നു നവവധുവായ മാളവികയുടെ വേഷം. തമിഴ് സ്റ്റൈലിൽ മടിസാർ രീതിയിലാണ് സാരി ഉടുത്തത്. നെറ്റിച്ചുട്ടിയും മൂക്കുത്തിയും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് മാളവിക കതിർമണ്ഡപത്തിലേക്ക് എത്തിയത്. വലിയ ചോക്കറും സാരിക്ക് ഇണങ്ങുന്ന കമ്മലും വളകളും മാളവിക അണിഞ്ഞിരുന്നു. 

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ആണ് മാളവികയെ അണിയിച്ചൊരുക്കിയത്. ഔട്ട്ഫിറ്റിന് യോജിക്കുന്ന രീതിയില്‍ ട്രഡീഷണല്‍ മേക്കപ്പാണ് മാളവികയ്ക്കായി വിവാഹദിനത്തിൽ വികാസ് തിരഞ്ഞെടുത്തത്. മെസി ഹെയർ സ്റ്റൈലും ഗ്ലോ സ്കിൻ മേക്കപ്പും മാളവികയെ വിവാഹ ദിനത്തിൽ കൂടുതൽ സുന്ദരിയാക്കി. മുടി സ്റ്റൈല്‍ ചെയ്തത് മണികണ്ഠനാണ്. ബെന്‍സി രാജിയാണ് സാരി ഡ്രാപ്പിങ് ചെയ്തത്.

Advertisment

പാലക്കാട് നെന്മാറ സ്വദേശിയാണ് വരൻ നവനീത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം നടന്നത്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ് നവനീത്. 

Read More

Fashion Malavika jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: