/indian-express-malayalam/media/media_files/2025/07/26/kareena-kapoor-khan-hair-care-routine-fi-2025-07-26-11-47-29.jpg)
കരീന കപൂർ ഖാൻ
ബോളിവുഡിൻ്റെ എവർ ഗ്രീൻ സ്റ്റാറാണ് കരീന കപൂർ. തൻ്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ താരം എപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഇംപാക്റ്റ് സംരംഭകനും, വന്യജീവി സംരക്ഷകനുമായ ആകാശ് മേത്തയുമായുള്ള ഒരു റാപ്പിഡ് ഫയർ സംഭാഷണത്തിൽ തൻ്റെ മുടി സംരക്ഷണത്തെ കുറിച്ചുള്ള ഒരു രഹസ്യം കരീന പങ്കുവച്ചിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വൈറലായിരിക്കുകയാണ്.
Also Read: ഈ എണ്ണ ചെറുചൂടോടെ മുടിയിൽ പുരട്ടൂ, ഒറ്റ ഉപയോഗത്തിൽ മാറ്റം അറിയാം
തൻ്റെ കുട്ടിക്കാലവുമായി ബന്ധപ്പെട്ട ഒരു ഓർമയാണ് കരീന പങ്കുവച്ചത്. "എൻ്റെ പ്രിയപ്പെട്ട ഓർമ എൻ്റെ മുത്തശ്ശി എപ്പോഴും തലമുടിയിൽ എണ്ണ പുരട്ടാൻ ഇഷ്ടപ്പെടിരുന്നു. മുത്തശ്ശി എണ്ണ ഉണ്ടാക്കി, നന്നായിചൂടാക്കി എൻ്റെ മുടിയിൽ പുരട്ടുമായിരുന്നു" കരീന പറയുന്നു.
കാലങ്ങളായി മുടി പരിചരണത്തിന് ഹെയർ ഓയിലിങ്ങ് പ്രചാരത്തിലുണ്ട്. ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനു ശിരോചർമ്മത്തെ പോഷിപ്പിക്കുന്നതിനും സഹായിക്കും.
/filters:format(webp)/indian-express-malayalam/media/media_files/2025/07/26/kareena-kapoor-khan-hair-care-routine-1-2025-07-26-11-52-40.jpg)
Also Read: തേയില വെള്ളം വെറുതെ കളയരുത്, തിളക്കമുള്ള മുടിക്കും യുവത്വം തുളുമ്പുന്ന ചർമ്മത്തിനും അതുമതി
തലമുടിയിൽ എണ്ണ ഉപയോഗിക്കേണ്ട വിധം
"തേങ്ങ, ബദാം, അർഗൻ തുടങ്ങിയ പ്രകൃതിദത്ത എണ്ണകളിൽ വിറ്റാമിനുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിൽ ജലാംശം നിലനിർത്താനും, പൊട്ടൽ കുറയ്ക്കാനും, തിളക്കം നൽകാനും സഹായിക്കുന്നു. നിങ്ങളുടെ മുടിയുടെ തരത്തിനും ആവശ്യങ്ങൾക്കും അനുസൃതമായി ഇത് ഉപയോഗിക്കുക എന്നതാണ് പ്രധാനം" ഡെർമറ്റോളജിസ്റ്റായ ഡോ. ഷരീഫ ചൗസ് പറയുന്നു.
കട്ടി കുറഞ്ഞ എണ്ണ വേണം ഇതിന് ഉപയോഗിക്കാൻ. വരണ്ടതും ചുരുണ്ടതുമായ തലമുടിക്ക് രാത്രി കിടക്കുന്നതിനു മുമ്പ് എണ്ണ പുരട്ടുന്നത് എറെ ഗുണപ്രദമാണെന്ന് ഡോ ചൗസ് പറയുന്നു.
ചെറുചൂടോടെ എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് ശിരോചർമ്മത്തിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിച്ച് തലമുടി കൂടുതൽ മൃദുവാക്കി മാറ്റും. എന്നാൽ അമിതമായി എണ്ണ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കാം. ശേഷം വീര്യം കുറഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് നന്നായി കഴുകി കളയാം.
Also Read: മുടിയുടെ കട്ടി കുറഞ്ഞുപോകുന്നുണ്ടോ? ആഴ്ചയിൽ ഒരിക്കൽ ഇവ ശീലമാക്കൂ
കട്ടിയുള്ള എണ്ണ ആണെങ്കിൽ അത് ദിവസവും ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ശിരോചർമ്മത്തിൽ ഒട്ടിപ്പിട്ടിരിക്കും. ഹെയർ ഫോളിക്കിളുകളെ തടസപ്പെടുത്തി മുടി വളർച്ചയെ ബാധിക്കും.
Also Read: ഷാമ്പൂ വാങ്ങി പോക്കറ്റ് കാലിയാക്കേണ്ട, ഇത് വീട്ടിൽ തയ്യാറാക്കിയാൽ മാസങ്ങളോളം ഉപയോഗിക്കാം
ഡെർമറ്റോളജിസ്റ്റിൻ്റെ സഹായത്തോടെ നിങ്ങൾക്ക് പ്രിയപ്പെട്ട എണ്ണ തിരഞ്ഞെടുക്കാം. അത് എങ്ങനെ ഉപയോഗിക്കണം എന്നുള്ള നിർദ്ദേശങ്ങളും അവരോട് തേടാം. മുടിയിൽ അമിതമായി എണ്ണ തേയ്ക്കുന്നത് പലരുടെയും ശിരോചർമ്മത്തിൽ താരൻ, ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്നിവയ്ക്കു കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഇനി വിലകൊടുത്ത് ഡൈ വാങ്ങി കൂട്ടേണ്ട, ഈ ഇല ഒരുപിടി ഉപയോഗിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us