/indian-express-malayalam/media/media_files/jOqHhu9WmELzgl6OWdZT.jpg)
ജാൻവി കപൂർ
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇന്നലെ നടന്ന സംഗീത് ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങളുടെ ഒരു നീണ്ടനിരതന്നെ എത്തിയിരുന്നു. സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺബീർ കപൂർ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, സാറ അലി ഖാൻ, ഷാഹിദ് കപൂർ തുടങ്ങിയ ബി ടൗണിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു.
ബോളിവുഡിലെ താരങ്ങളെല്ലാം തന്നെ ഔട്ട്ഫിറ്റുകളിലൂടെ ഫാഷൻ പ്രേമികളെ ഞെട്ടിച്ചിരുന്നു. ലെഹങ്കയാണ് പല സെലിബ്രിറ്റികളും സംഗീത് ചടങ്ങിനായി തിരഞ്ഞെടുത്തത്. നടി ജാൻവി കപൂറും ലെഹങ്കയിലാണ് എത്തിയത്. ജാൻവിക്കൊപ്പം സഹോദരി ഖുഷി കപൂറും ഉണ്ടായിരുന്നു.
പീകോക്ക് കളർ നിറത്തിലുള്ള ലെഹങ്കയാണ് ജാൻവി തിരഞ്ഞെടുത്തത്. മലിൽപ്പീലികൾ ചേർത്തുവച്ചതുപൊലെയുള്ള ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു താരം.
ലെഹങ്കയിൽ നിറയെ സ്വീക്വൻസുകളും സ്റ്റോൺ വർക്കുകളുമായിരുന്നു. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ഷീർ നെക്‌ലൈനോടുകൂടിയ സ്ലീവ്‌ലെസ് ബ്ലൗസാണ് ജാൻവി തിരഞ്ഞെടുത്തത്.
വലിയൊരു നെക്ലേസും കമ്മലും മാത്രമായിരുന്നു ആക്സസറീസായി താരം ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞത്.
ലെഹങ്ക സെറ്റിലുള്ള ചിത്രങ്ങൾ ജാൻവി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈ 12 നാണ് അനന്തും രാധിക മെർച്ചെന്റും തമ്മിലുള്ള വിവാഹം. ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുക.
Read More
- എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ സാരിയിൽ നിറവയറുമായി ദീപിക പദുക്കോൺ, വില അറിയാം
- അനന്ത്-രാധിക സംഗീത് നൈറ്റിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിൽ ശ്രദ്ധേയമായി ബോളിവുഡ് താരങ്ങൾ
- ക്യൂട്ട് ബ്യൂട്ടിയായി അനിഖ സുരേന്ദ്രൻ; ആളാകെ മാറിപ്പോയെന്ന് ആരാധകർ
- മക്കൾ ബാക്കിവച്ച ഭക്ഷണം കഴിക്കാറുണ്ടെന്ന് കരീന കപൂർ, ചിത്രം പങ്കുവച്ച് നടി
- താരൻ അകറ്റാൻ ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.