scorecardresearch

എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ സാരിയിൽ നിറവയറുമായി ദീപിക പദുക്കോൺ, വില അറിയാം

ബോളിവുഡ് നടി ദീപിക പദുക്കോൺ സംഗീത് ചടങ്ങിനായി സാരിയാണ് തിരഞ്ഞെടുത്തത്. സാരിയിൽ നിറവയറിലുള്ള ചിത്രങ്ങൾ ദീപിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

ബോളിവുഡ് നടി ദീപിക പദുക്കോൺ സംഗീത് ചടങ്ങിനായി സാരിയാണ് തിരഞ്ഞെടുത്തത്. സാരിയിൽ നിറവയറിലുള്ള ചിത്രങ്ങൾ ദീപിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

author-image
Lifestyle Desk
New Update
Deepika Padukone

ദീപിക പദുക്കോൺ

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും സംഗീത് ചടങ്ങിൽ ബോളിവുഡ് താരങ്ങൾ ഒന്നടങ്കമാണ് പങ്കെടുത്തത്. താരങ്ങൾക്കൊപ്പം അവരുടെ ഔട്ട്ഫിറ്റുകളും ശ്രദ്ധ നേടി. ബോളിവുഡ് നടി ദീപിക പദുക്കോൺ സംഗീത് ചടങ്ങിനായി സാരിയാണ് തിരഞ്ഞെടുത്തത്. സാരിയിൽ നിറവയറിലുള്ള ചിത്രങ്ങൾ ദീപിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

പ്രശസ്ത ബ്രാൻഡായ റ്റൊരാണിയുടെ സാരിയാണ് ദീപിക ധരിച്ചത്. ഹെി എംബ്രോയിഡറി വർക്കുകളാണ് സാരിയുടെ പ്രത്യേകത. സാരിയുടെ പല്ലുവിൽ ചെയ്തിരിക്കുന്ന എംബ്രോയിഡറി വർക്കുകൾ ശ്രദ്ധ ആകർഷിക്കുന്നതാണ്. 

സാരിയിലുള്ളതുപോലെ എംബ്രോയിഡറി വർക്കുകളുള്ള മാച്ചിങ് ബ്ലൗസാണ് ദീപിക തിരഞ്ഞെടുത്തത്. 139,500 രൂപയാണ് ദീപിക ധരിച്ച ഈ ബാന്ദ്ര സഞ്ജാലി സാരിയുടെ വില.

Advertisment

ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. ദീപിക അമ്മയാകാൻ പോകുന്നുവെന്ന വാർത്ത ഈ വർഷമാദ്യമാണ് താരദമ്പതികൾ അറിയിച്ചത്. സെപ്റ്റംബറിൽ തങ്ങളുടെ കുഞ്ഞെത്തുമെന്നും ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ദീപിക- രൺവീർ വിവാഹം. ആറ് വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

Read More

Mukesh Ambani Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: