scorecardresearch

പ്രായം ഏതുമാകട്ടെ ചർമ്മം തിളക്കമുള്ളതാക്കാൻ ഒരൽപം കാപ്പിപ്പൊടി മതി

സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡായ കോഫി ഫെയ്സമാസ്ക് പരീക്ഷിക്കാത്തവർ ചുരുക്കമായിരിക്കും. തിളക്കമുള്ള ചർമ്മം ഞൊടിയിടയിൽ ലഭിക്കുന്നതിന് അത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് പരിചയപ്പെടാം

സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡായ കോഫി ഫെയ്സമാസ്ക് പരീക്ഷിക്കാത്തവർ ചുരുക്കമായിരിക്കും. തിളക്കമുള്ള ചർമ്മം ഞൊടിയിടയിൽ ലഭിക്കുന്നതിന് അത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് പരിചയപ്പെടാം

author-image
Lifestyle Desk
New Update
Coffee Powder For Skin FI

ചർമ്മ പരിചരണത്തിന് കാപ്പിപ്പൊടി ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

സുന്ദരമായ ചർമ്മം ഏതൊരാളുടെയും ആഗ്രഹമാണ്. തിരക്കിട്ട ജീവിതശൈലിയിൽ, ചർമ്മസംരക്ഷണത്തിനായി പ്രത്യേകം സമയം കണ്ടെത്താൻ പലർക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും, ചർമ്മം തിളക്കമുള്ളതായും ആരോഗ്യത്തോടെയും ഇരിക്കാൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണം കൂടുതൽ ഫലപ്രദവും, പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ്. നിങ്ങളുടെ അടുക്കളയിലെ ചില സാധനങ്ങൾ മതി മുഖത്തിന് ഇൻസ്റ്റൻ്റ് ഗ്ലോ നൽകാൻ. 

Advertisment

Also Read: കണ്ണാടി പോലുള്ള ചർമ്മം നേടാൻ ഒരു പിടി അരി മതി, ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കൂ

അതിന് ഏറ്റവും മികച്ച കൂട്ടാണ് കാപ്പിപ്പൊടിയും, മഞ്ഞളും, തേനും, കടലമാവും. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കാനും, കരുവാളിപ്പ് മാറ്റാനും, മുഖത്തിന് പ്രസരിപ്പ് നൽകാനും ഈ ചേരുവകൾ സഹായിക്കും. കാപ്പിയിലെ ആന്റി ഓക്സിഡന്റുകൾചർമ്മത്തിന് ഉന്മേഷം നൽകുമ്പോൾ, കടലമാവ് നല്ലൊരു സ്‌ക്രബറായി പ്രവർത്തിക്കുന്നു. മഞ്ഞളും തേനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ഈർപ്പം നിലനിർത്താനും സഹായിക്കും. ദിവസവും ഉപയോഗിക്കാവുന്ന ഈ ഫേസ് പാക്ക് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം.

Also Read: ടാനിനും കറുത്തപാടുകൾക്കും വിട, ഒരു സ്പൂൺ കാപ്പിപ്പൊടിയുടെ മാജിക് ഉപയോഗിച്ച് അറിയൂ

Advertisment

ചേരുവകൾ

  • കാപ്പിപ്പൊടിയും
  • മഞ്ഞൾപ്പൊടി
  • തേൻ
  • കടലമാവ്

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിൽ കാപ്പിപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും, അൽപം കടലമാവം ചേർത്തിളക്കാം. ഇതിൽ ആവശ്യത്തിന് തേൻ ചേർത്തിളക്കി യോജിപ്പിക്കാം.

Also Read: ദിവസം തുടങ്ങുന്നത് ഇത് കുടിച്ചു കൊണ്ടാണ്; 50കളിലും മലൈകയുടെ സൗന്ദര്യത്തിൻ്റെ രഹസ്യക്കൂട്ട് ഇതാണ്

ഉപയോഗിക്കേണ്ട വിധം

ക്ലെൻസ് ചെയ്ത മുഖത്ത് തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റു കഴിഞ്ഞ് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ശേഷം സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ച്യുറൈസർ പുരട്ടാം. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രകൃതിദത്തമായ ചേരുവകളാണെങ്കിലും ഇവ അലർജി ഉണ്ടാക്കുന്നതിനു കാരണമായേക്കാം. അതിനാൽ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തിളക്കമുള്ള ചർമ്മത്തിന് നിയ ശർമ്മയുടെ രഹസ്യം ഈ ഗ്രീൻ ജ്യൂസ്

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: