/indian-express-malayalam/media/media_files/2025/10/13/clear-skin-with-coffee-powder-fi-2025-10-13-15-16-50.jpg)
ചർമ്മ പരിചരണത്തിന് കാപ്പിപ്പൊടി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/13/clear-skin-with-coffee-powder-1-2025-10-13-15-17-04.jpg)
കാപ്പിപ്പൊടി സ്ക്രബ്
ഒരു സ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു സ്പൂൺ തേനും വെളിച്ചെണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി രണ്ട് മിനിറ്റ് മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/13/clear-skin-with-coffee-powder-2-2025-10-13-15-18-01.jpg)
ഐ മാസ്ക്
ഒരുടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കണ്ണിനടിയിൽ പുരട്ടാം. 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/13/clear-skin-with-coffee-powder-3-2025-10-13-15-18-01.jpg)
കാപ്പിപ്പൊടി ഐസ് ക്യൂബ്
കാപ്പിപ്പൊടി വെള്ളത്തിലിട്ടു തിളപ്പിക്കാം. അത് തണുത്തത്തിനു ശേഷം ഐസ് ട്രേയിലേയ്ക്കു മാറ്റി ഫ്രീസറിൽ വയ്ക്കാം. കട്ടിയായതിനു ശേഷം ഉപയോഗിക്കാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പോ രാവിലെ ഉണർന്നയുടനോ മുഖത്തും കണ്ണിനു ചുറ്റും മസാജ് ചെയ്യാൻ ഈ ഐസ്ക്യൂബുകൾ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/10/13/clear-skin-with-coffee-powder-4-2025-10-13-15-18-01.jpg)
കാപ്പിപ്പൊടി തൈര് ഫെയ്സ്മാസ്ക്
ഒരു സ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് സ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/13/clear-skin-with-coffee-powder-5-2025-10-13-15-18-01.jpg)
ബോഡി പോളിഷ്
കാൽ കപ്പ് കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ബ്രൗൺഷുഗറും രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.