/indian-express-malayalam/media/media_files/2025/10/13/malaika-aroras-healthy-juice-fi-2025-10-13-11-38-39.jpg)
മലൈക അറോറ
ബോളിവുഡിലെ ഫിറ്റ്‌നസ് ഐക്കണും മോഡലുമായ മലൈക അറോറ 50 വയസ്സ് കഴിഞ്ഞിട്ടും ഇരുപതുകാരിയെപ്പോലെ തിളക്കമുള്ള ചർമ്മവും ഊർജ്ജസ്വലതയും നിലനിർത്തുന്നത് എങ്ങനെ എന്ന ചോദ്യം പലർക്കുമുണ്ട്. കഠിനമായ യോഗയും വർക്കൗട്ടുമെല്ലാം ഇതിന് പിന്നിലുണ്ടെങ്കിലും, അടുത്തിടെ മലൈക തൻ്റെ സൗന്ദര്യ രഹസ്യം ആരാധകരുമായി പങ്കുവെച്ചിരുന്നു.
Also Read: പോക്കറ്റ് കാലിയാക്കാതെ പട്ടുപോലുള്ള ചർമ്മം നേടാം, ഇതൊരു തവണ ട്രൈ ചെയ്യൂ
അതിനായി മലൈക ദിവസവും രാവിലെ കുടിക്കുന്നത് ഒരു റെറ്റിനോൾ റിച്ച് ജ്യൂസാണ്. നമ്മുടെ വീട്ടിലെ അടുക്കളയിൽ ലഭ്യമായ കുറച്ച് പച്ചക്കറികളുടെയും പഴങ്ങളുടെയും മിശ്രിതമാണ്. ഇതിൽ റെറ്റിനോൾ നേരിട്ട് ചേർക്കുന്നില്ല. മറിച്ച്, ചർമ്മത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ ആയി ശരീരത്തിൽ രൂപാന്തരപ്പെടുന്ന ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ജ്യൂസ്.
Also Read: ദിവസം തുടങ്ങാം ഉന്മേഷത്തോടെ ഒപ്പം ശരീരഭാരവും നിയന്ത്രിക്കാം; ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത് കുടിക്കൂ
ചേരുവകൾ
- കാരറ്റ്
- ഓറഞ്ച്
- നാരങ്ങ
- വെള്ളരി
"കാരറ്റ്, വെള്ളരിക്ക, ഓറഞ്ച്, നാരങ്ങ എന്നിവ അടങ്ങിയ റെറ്റിനോൾ ജ്യൂസ് കുടിച്ചു കൊണ്ടാണ് ഞാൻ എന്റെ ദിവസം ആരംഭിക്കുന്നത്," എന്ന് ടൈംസ് നൗ ഫുഡിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മലൈക പറഞ്ഞിരുന്നു.
കൂടാതെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മഞ്ഞൾ, ഇഞ്ചി, ആപ്പിൾ സിഡാർ വിനാഗിരി, ഒരു നുള്ള് കുരുമുളക് എന്നിവ ചേർത്ത് ഒരു ഇമ്യൂണിറ്റി ഡ്രിങ്കും മലൈക കുടിക്കാറുണ്ട്.
Also Read: ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
കാരറ്റ് ജ്യൂസ്
കാരറ്റ് ജ്യൂസിൽ കാൽസ്യം, വിറ്റാമിൻ എ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെന്നും വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ ചെറിയ അളവും അടങ്ങിയിട്ടുണ്ടെന്നും പോഷകാഹാര വിദഗ്ധയായ ഡോ. യോഗിനി പാട്ടീൽ പറയുന്നു.
കാരറ്റ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. അവ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
വെള്ളരിക്ക ജ്യൂസ്
വെള്ളരിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക ആമാശയത്തിലെ അധിക ചൂട് പുറത്തുവിടാൻ സഹായിക്കുമെന്ന് അറിയപ്പെടുന്നു, അല്ലാത്തപക്ഷം ഇത് വായ്‌നാറ്റത്തിന് കാരണമാകും.
ഓറഞ്ച്
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് ഓറഞ്ച്. ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാകുന്നത് തടയുന്നു. ഒപ്പം ചർമ്മത്തിന് ഒരു ആവരണം തീർത്തു കൊണ്ട് അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.
ഇതിലേയ്ക്ക് മഞ്ഞൾ, ഇഞ്ചി, ആപ്പിൾ സിഡാർ വിനാഗിരി, ഒരു നുള്ള് കുരുമുളക് എന്നിവ ചേർത്ത് തയ്യാറാക്കാം. എന്ന് മലൈക പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുഖക്കുരു അകറ്റാൻ ഒരു പൊടിക്കൈ തേടി പോകേണ്ട, തേനിലേയ്ക്ക് ഈ പൊടി ചേർത്ത് പുരട്ടൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.