/indian-express-malayalam/media/media_files/2025/06/20/growing-spinach-fi-2025-06-20-15-08-45.jpg)
ചീര കൃഷി
വിറ്റാമിൻ, ധാതുക്കൾ, തുടങ്ങി ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളുടെയും കലവറയാണ് ചീര. ആരോഗ്യത്തിന് ഗുണകരമെങ്കിലും അവയുടെ ഉപയോഗം കുറഞ്ഞു വരികയാണ്. കാലങ്ങൾക്കു മുമ്പ് വീടുകളിൽ നട്ടു വളർത്തിയിരുന്ന ചീരച്ചെടികളാണ് അടുക്കളയിൽ ഉപയോഗിച്ചിരുന്നത്.
Read More: വില കൊടുത്ത് വാങ്ങേണ്ട വീട്ടിൽ വിളയിക്കാം സ്ട്രോബെറി
എന്നാൽ ഇന്ന് അവ വാങ്ങാൻ കടയിലേയ്ക്കു പോകണം. ലഭ്യത കുറയുന്നതനുസരിച്ച് അവയുടെ ഉപയോഗവും കുറയുന്നു. ഇത്തിരി കുഞ്ഞൻ ചീര വിത്തുകൾ ഒരു പിടിയുണ്ടെങ്കിൽ വളരെ എളുപ്പം അവ വീട്ടിൽ കൃഷി ചെയ്യാം. പ്രത്യേകം വളപ്രയോഗം ആവശ്യമില്ല. അടുക്കളയിൽ വെറുതെ പാഴാക്കി കളയുന്ന പലതും അതിന് വളമായി ഉപയോഗിക്കാം.
Also Read:വെളുത്തുള്ളി കാടുപോലെ വളരും, ഇങ്ങനെ നട്ടു നോക്കൂ
ചീര നടേണ്ട വിധം
- ചീര നേരിട്ട് വിതയ്ക്കുകയോ തൈ പറിച്ചു നടുകയോ ചെയ്യാം. നല്ല വെളിച്ചവും നീർവാർച്ചയുമുള്ള സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഗ്രോ ബാഗിലും ചെടിച്ചെട്ടിയിലും വിത്ത് മുളപ്പിക്കാം. പാകിയ വിത്തിന് വെല്ലുവിളിയാകുന്നത് ഉറുമ്പുകളാണ്. അതൊഴിവാക്കാൻ അൽപം മഞ്ഞൾപ്പൊടിയോ ചാരമോ മണ്ണിൽ ചേർക്കാം.
- വിത്തു പാകിയതിനു ശേഷം സ്പ്രേ ചെയ്യുകയോ തളിക്കുകയോ ചെയ്യാം. തൈ മുളച്ച് മൂന്നാഴ്ചയെങ്കിലും ആകുമ്പോൾ ആവശ്യമെങ്കിൽ പറിച്ചു നടാം. ദിവസവും ഒരു നേരം നനച്ചു കൊടുക്കാം. വേനൽക്കാലത്ത് രണ്ട് നേരം നനച്ചു കൊടുക്കാൻ മറക്കരുത്. ഇലകളിൽ വീഴാതെ ചുവട്ടിൽ വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കാം.
- ഇലപ്പുള്ളി രോഗമാണ് സാധാരണ ചീരയെ ബാധിക്കാറുള്ളത്. അത് ഒഴിവാക്കാൻ മഞ്ഞൾപ്പൊടിയും സോഡാപ്പൊടിയും 10:2 എന്ന് അനുപാതത്തിൽ കൂട്ടി യോജിപ്പിച്ച് അതിൽ 10 ഗ്രാമിന് ഒരു ലിറ്റർ എന്ന അളവിൽ വെള്ളം ചേർത്ത് ചീരയിൽ തളിക്കാം.
- വളക്കൂറുള്ള മണ്ണാണെങ്കിൽ ഓരോ 10 ദിവസം കഴിയുമ്പോഴും വിളവെടുക്കാം. വിളവെടുപ്പിനു ശേഷം ചാണകവും, ഗോമൂത്രവും വളമായി നൽകാം. വിളവെടുക്കാൻ വൈകിയാൽ ശാഖയിൽ പൂങ്കുല രൂപപ്പെടും. അത് ഭക്ഷ്യ യോഗ്യമല്ല.
- ഒരോ തവണയും വിളവെടുത്ത്, പുതുവളർച്ച സാവാധാനത്തിലാകുമ്പോൾ ഇലകളുടെ വലിപ്പം കുറയും. ഈ സമയത്ത് പഴയ ചെടികൾ പിഴുത് കളഞ്ഞ് പുതിയവ നടാം.
/filters:format(webp)/indian-express-malayalam/media/media_files/2025/03/11/ZS9ZXUFKxCgAS9d2cY4J.jpg)
ചീര ആരോഗ്യത്തോടെ തഴച്ചു വളരാൻ ജൈവ വളം
അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങൾ ചീരയ്ക്ക് വളമായി നൽകാം. ഒപ്പം കഞ്ഞിവെള്ളം ഉപയോഗിച്ച് ചീര കാടുപോലെ വളരാൻ ഒരു വളം വീട്ടിൽ തന്നെ തയ്യാറാക്കാം.
Also Read:എത്ര മുരടിച്ചു നിൽക്കുന്ന കറിവേപ്പും തഴച്ചു വളരും; ഈ ലായനി ഒഴിക്കൂ
ചേരുവകൾ
- കഞ്ഞിവെള്ളം
- തൈര്
- മാവ്
- തേങ്ങാവെള്ളം
- വെള്ളം
Also Read:പച്ചമുളക് കുലകണക്കിന് വിളവെടുക്കാം, ഈ വളം ഉപയോഗിച്ചു നോക്കൂ
തയ്യാറാക്കുന്ന വിധം
രണ്ടോ മൂന്ന് ദിവസം കൊണ്ട് പുളിപ്പിച്ചെടുത്ത കഞ്ഞിവെള്ളത്തിലേയ്ക്ക് പുളിപ്പിച്ച മാവും തൈരും, രണ്ട് ദിവസം പഴക്കമുള്ള തേങ്ങാവെള്ളവും, പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് അഞ്ചിരട്ടി വെള്ളം ഒഴിച്ച് യോജിപ്പിക്കാം. ഇത് ചീരയുടെ ചുവട്ടിൽ ഒഴിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ സംശയങ്ങൾക്കും എന്തെങ്കിലും ചോദ്യങ്ങൾക്കും എല്ലായിപ്പോഴും യോഗ്യതയുള്ള പ്രൊഫഷണലിൻ്റെ മാർഗ്ഗനിർദ്ദേശം തേടുക.
Read More:കാന്താരി തഴച്ചു വളരും കുലകണക്കിന് കായ്ക്കും, ഈ പൊടിക്കൈ മാത്രം മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.