/indian-express-malayalam/media/media_files/2025/03/25/c3Kotsp7USVhlWsMP5yz.jpg)
കറിവേപ്പ് | Photo: Dhanya K Vilayil
/indian-express-malayalam/media/media_files/2025/03/06/xJLybeUVagb6rWPzgQGQ.jpg)
കറിവേപ്പ് ചെടി മുരടിച്ചതു പോലെ, വളർച്ചയില്ലാതെ നിൽക്കുകയാണോ? ഇതാ, കറിവേപ്പ് തഴച്ചു വളരാൻ സഹായിക്കുന്ന ഒരു ഹോംമെയ്ഡ് ലായനി തയ്യാറാക്കാം. ഒരു ലിറ്റർ പുളിപ്പിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരിയും അൽപ്പം ചാരവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം കറിവേപ്പില മരത്തിന്റെ ചുവട്ടിലും ഇലകളിലും തളിക്കുക.
/indian-express-malayalam/media/media_files/2024/12/04/AAqBBakHv7ZduOTmT8is.jpg)
ഇങ്ങനെ ചെയ്യുന്നത് വഴി കറിവേപ്പിലയിൽ കാണുന്ന കീടങ്ങൾ, ചെറിയ പുഴുക്കൾ എന്നിവയെ ചെറുക്കനും കറിവേപ്പില വളർന്ന് പന്തലിക്കാനും സഹായിക്കും. ഓരോ മാസവും ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കുക.
/indian-express-malayalam/media/media_files/AEJuJEbeqwJe4V3IbGvH.jpg)
മറ്റൊരു വഴി കൂടിയുണ്ട്. തലേ ദിവസത്തെ കഞ്ഞി വെള്ളം മാറ്റി വയ്ക്കുക. ഇതിലേക്ക് വീട്ടിലെ പച്ചക്കറി വേസ്റ്റും ചായയുടെ ചണ്ടിയും ഉള്ളിയുടെ തോലും മുട്ടത്തോടും ചേർക്കുക. എത്ര കഞ്ഞിവെള്ളമാണ് എടുക്കുന്നത് എന്നതിനു അനുസരിച്ച്, അത്ര തന്നെ പച്ചവെള്ളം ചേർത്ത് ഈ ലായനി നേർപ്പിക്കുക. ഈ ലായനി ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ചെടിക്ക് ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. കറിവേപ്പ് മരത്തിനു വേണ്ട പോഷകം നൽകുകയും ചെടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/curry-leaves-ws-06.jpg)
കറിവേപ്പ് വളരാൻ മാത്രമല്ല, ഇലകളിലെ വെള്ളക്കുത്ത്, പ്രാണിശല്യം, പൂപ്പൽ എന്നിവ ഒഴിവാക്കാനും കഞ്ഞിവെള്ളം നല്ല ഉപാധിയാണ്. നന്നായി പുളിച്ച കഞ്ഞിവെള്ളവും പച്ചവെള്ളവും സമാസമം ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഇലകളിൽ സ്പ്രേ ചെയ്തു നൽകിയാൽ മതി.
/indian-express-malayalam/media/media_files/uploads/2022/06/curry-leaves.jpg)
ഇറച്ചി കഴുകിയ വെള്ളം, മീൻ കഴുകിയ വെള്ളം എന്നിവയൊക്കെ കറിവേപ്പ് മരത്തിനു താഴെ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്.
/indian-express-malayalam/media/media_files/2025/03/25/tAZCzMStd9P2PVaiTYcX.jpg)
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഒരു കറിവേപ്പ് തൈ നട്ടാൽ എട്ടു മാസത്തോളം അതിൽ നിന്നും ഇലകൾ പറിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കറിവേപ്പില പറിച്ചെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഇലകൾ മാത്രമായി പറിച്ചെടുക്കാതെ തണ്ടോടെ വേണം പറിക്കാൻ. അപ്പോഴേ അവിടെ നിന്നും പുതിയ കമ്പുകൾ കിളിർത്തുവരൂ. ചെടി കൂടുതൽ ഉയരത്തിൽ വളരാൻ ഇതു സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.