scorecardresearch

കാന്താരി തഴച്ചു വളരും കുലകണക്കിന് കായ്ക്കും, ഈ പൊടിക്കൈ മാത്രം മതി

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള കാന്താരി കടയിൽ നിന്നും നല്ല വിലകൊടുത്തു വാങ്ങുന്നതിനു പകരം ഇങ്ങനെ നട്ടു വളർത്തൂ

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള കാന്താരി കടയിൽ നിന്നും നല്ല വിലകൊടുത്തു വാങ്ങുന്നതിനു പകരം ഇങ്ങനെ നട്ടു വളർത്തൂ

author-image
Lifestyle Desk
New Update
Growing Kanthari

കാന്താരി നടുമ്പോൾ ഇതു കൂടി ചേർക്കൂ | ചിത്രം: ഫ്രീപിക്

പച്ചമുളകിനെക്കാളും ഏറ്റവും അധികം കാന്താരി മുളക് അടുക്കളയിൽ ഉപയോഗിച്ചിരുന്നു ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കടയിൽപോലും വലിയ വില കൊടുത്ത് ഇത് വാങ്ങിക്കേണ്ട സഥിതിയാണ്. എന്നാൽ ഒരു കാന്താരിമുളക് കിട്ടിയാൽ അടുക്കള ആവശ്യത്തിനുള്ള കാന്താരി വീട്ടിൽ തന്നെ വിളയിച്ചെടുക്കാം. മുറ്റത്തോ, ടെറസിലോ, ബാൽക്കെണിയിലോ ഇത് നടാവുന്നതാണ്. 

Advertisment

Also Read:എത്ര മുരടിച്ചു നിൽക്കുന്ന കറിവേപ്പും തഴച്ചു വളരും; ഈ ലായനി ഒഴിക്കൂ

കാന്താരി നടുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

  • വിത്ത് പാകിയാണ് കാന്താരി നടേണ്ടത്. പഴുത്ത ചുവന്ന കാന്താരി മുളകിൽ നിന്നും വിത്തുകൾ ശേഖരിച്ച് ഉണക്കിയെടുക്കാം. ഇത് നടുന്നതിന് തൊട്ടു മുമ്പ് വെള്ളത്തിൽ കുതിർക്കാം. മണ്ണ് നന്നായി ഇളക്കിയതിനു ശേഷം വിത്ത് പാകാം.
  • 4 മുതൽ അഞ്ച് ദിവസം കൊണ്ട് വിത്തിൽ മുളപൊട്ടും. ഇടയ്ക്ക് നനച്ചു കൊടുക്കാൻ മറക്കരുത്.
  • വിത്തുകൾ കിളിർത്തു വരുമ്പോൾ അനുയോജ്യമായ ഇടത്തേയ്ക്ക് മാറ്റി നടാം.
  • പൂവിട്ട് മൂന്നാം മാസം മുതൽ വിളവ് ലഭിച്ചു തുടങ്ങും.
  • ദിവസം രണ്ട് നേരം വെള്ളം ഒഴിക്കാം. മുളക് ഉണ്ടാകാൻ തുടങ്ങിയാൽ കുറഞ്ഞത് 5 വർഷമെങ്കിലും വിളവ് ലഭിക്കും.

Also Read:വെളുത്തുള്ളി കാടുപോലെ വളരും, ഇങ്ങനെ നട്ടു നോക്കൂ

Growing Kanthari
കാന്താരി നടുമ്പോൾ ഈ വളം ഉപയോഗിക്കൂ | ചിത്രം: ഫ്രീപിക്

കാന്താരിക്ക് ഉത്തമവളം

Advertisment

കാന്താരിയുടെ വിത്ത് വെറുതെ പാകുന്നതിനു പകരം മണ്ണിലേയ്ക്ക് വളക്കൂറുള്ള ഒരു മിശ്രിതം കൂടി ചേർത്താൽ ആരോഗ്യമുള്ള ചെടികൾ വളരും, കുലകണക്കിന് കാന്താരി ലഭിക്കും. പി ആർ എസ് കിച്ചൺ എന്ന യൂട്യൂബ് ചാനലാണ് ഈ വിദ്യ പരിചയപ്പെടുത്തുന്നത്. 

ചേരുവകൾ

  • തേയില
  • മുട്ടത്തോട്
  • ഉള്ളിത്തൊലി 
  • വെളുത്തുള്ളിത്തൊലി
  • ചകിരിച്ചോറ്

തയ്യാറാക്കുന്ന വിധം

  • ചായ തയ്യാറാക്കി ബാക്കി വരുന്ന തേയിലയും അടുക്കളയിൽ പാഴ് വസ്തുവായി കളയുന്ന മുട്ടത്തോടും ഉള്ളിത്തൊലിയും, സവാളത്തൊലിയും വെയിലത്തു വച്ച് ഉണക്കി സൂക്ഷിക്കാം.
  • ഇതിലേയ്ക്ക് ചകിരിച്ചോറ് കൂടി ചേർത്ത് പൊടിച്ചെടുക്കാം.
  • ഈ പൊടി വൃത്തിയുള്ള ഈർപ്പം കയറാത്ത പാത്രത്തിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. 

Also Read: പച്ചമുളക് കുലകണക്കിന് വിളവെടുക്കാം, ഈ വളം ഉപയോഗിച്ചു നോക്കൂ

ഉപയോഗിക്കേണ്ട വിധം

  • കാന്താരിയുടെ വിത്ത് പാകുന്നതിനു മുമ്പ് മണ്ണിലേയ്ക്ക് തയ്യാറാക്കിയ പൊടി ചേർത്തിളക്കി യോജിപ്പിക്കാം.
  • മുളപൊട്ടി തുടങ്ങിയതിനു ശേഷവും ഇടയ്ക്ക് ചെടിയുടെ ചുവട്ടിൽ മറ്റ് വളങ്ങളോടൊപ്പവും ഇത് ചേർക്കാവുന്നതാണ്.
  • വളമായി ചാണകം, കഞ്ഞിവെള്ളം, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ സംശയങ്ങൾക്കും എന്തെങ്കിലും ചോദ്യങ്ങൾക്കും എല്ലായിപ്പോഴും യോഗ്യതയുള്ള  പ്രൊഫഷണലിൻ്റെ മാർഗ്ഗനിർദ്ദേശം തേടുക.

Read More:വില കൊടുത്ത് വാങ്ങേണ്ട വീട്ടിൽ വിളയിക്കാം സ്ട്രോബെറി

Gardening

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: