/indian-express-malayalam/media/media_files/2025/01/22/iTpm3Ey5asoRLxy6TztW.jpg)
കൺമഷി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കൂ | ചിത്രം: ഫ്രീപിക്
കണ്ണിന് സൗന്ദര്യം നൽകാൻ കാലാകാലങ്ങളായി കൺമഷി ഉപയോഗത്തിലുണ്ട്. പുതിയ തരം കൺമഷികൾ നിലവിൽ വരുന്നതിനു മുമ്പ് കണ്ണിൻ്റെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഗുണപ്രദമായിരുന്നു.
കണ്ണിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങൾ വീട്ടിൽ തയ്യാറാക്കുന്ന പ്രകൃതിദത്തമായ കൺമഷിക്കുണ്ടെന്ന് വിശ്വസിച്ചു പോന്നിരുന്നു.
കണ്ണുകൾ അമിതമായി വരണ്ടു പോകുന്നതും നിരന്തരം വെള്ളം ഒഴുകുന്നതും തടയാൻ കൺമഷിക്ക് കഴിയും. കൂടാതെ അത് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ കണ്ണിന് അണുബാധ ഉണ്ടാകുന്നതിൽ സംരക്ഷണം നൽകും. രാവിലെയോ അല്ലെങ്കിൽ രാത്രിയിൽ കിടക്കുന്നതിനു മുമ്പോ ഇത്തരം ഹെർബൽ കൺമഷികൾ പുരട്ടുന്നതാണ് ഗുണകരം.
കൺമഷി വീട്ടിൽ തയ്യാറാക്കാം. അതിന് ആവശ്യമായ ചേരുവകൾ ഇവയാണ്:
- നെയ്യ്- 2 ടേബിൾസ്പൂൺ
- ബദാം എണ്ണ- 1 ടീസ്പൂൺ
- ആവണക്കെണ്ണ- 1 ടീസ്പൂൺ
/indian-express-malayalam/media/media_files/2025/01/22/4DCUBkyThBa1DHrqObSS.jpg)
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് നെയ്യെടുക്കാം. അതിൽ ബദാം എണ്ണ, ആവണക്കെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു മെഴുകുതിരി കത്തിച്ച് അതിനു മുകളിലായി ബൗൾ വച്ച് 15 മിനിറ്റ് ചൂടാക്കാം. ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കാം.
- നല്ല കറുത്ത നിറമായി മാറുന്നതു വരെ ഇത് തുടരാം.
- ശേഷം തീയിൽ നിന്നും മാറ്റി കൺമഷി മറ്റൊരു സ്റ്റീൽ ബൗളിലെടുക്കാം.
- ഏതാനും തുള്ളി ആവണക്കെണ്ണ. ബദാം എണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- വായുസഞ്ചാരമില്ലാത്ത, വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി ഈർപ്പം ഏൽക്കാതെ ഇതു സൂക്ഷിക്കാം, ആവശ്യാനുസരണം ഉപയോഗിക്കാം.
ജീരകം കൊണ്ട് കൺമഷി
ചേരുവകൾ
- പഞ്ഞി
- ജീരകം
- കടുകെണ്ണ
- നെയ്യ്
/indian-express-malayalam/media/media_files/2025/01/22/iQQcz9HkNXR7Wpf870ZA.jpg)
തയ്യാറാക്കുന്ന വിധം
- പഞ്ഞി നാല് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അതിനുള്ളിൽ ജീരകം വച്ച് തിരിയുടെ ആകൃതിയിലാക്കാം.
- ഒരു മൺവിളക്കിലേയ്ക്ക് ഈ തിരികൾ വച്ച് കടുകെണ്ണ ഒഴിച്ചു കത്തിക്കാം.
- ഇതിനു മുകളിലായി ഒരു സ്റ്റീൽ പാത്രം കമഴ്ത്തി വയ്ക്കാം.
- തിരി കത്തി തീർന്നതിനു ശേഷം സ്റ്റീൽ പാത്രത്തിൽ നിന്നും കരി ചുരണ്ടിയെടുക്കാം.
- ഇതിലേയ്ക്ക് അൽപം നെയ്യ് ചേർത്തിളക്കി യോജിപ്പിച്ച് ഒരു വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us