scorecardresearch

മുഖം വെയിലേറ്റ് വാടിയോ? ടാൻ അകറ്റാം തക്കാളി ഉണ്ടെങ്കിൽ

കറിയിൽ രുചി നിറയ്ക്കാൻ മാത്രമല്ല ചർമ്മ പരിചരണത്തിനും തക്കാളി ഗുണകരമാണ്. ടാൻ അകറ്റാൻ നിങ്ങൾ തക്കാളി ഉപയോഗിക്കാറുണ്ടോ? ഈ വിദ്യകളിലൊന്ന് പരീക്ഷിക്കൂ.

കറിയിൽ രുചി നിറയ്ക്കാൻ മാത്രമല്ല ചർമ്മ പരിചരണത്തിനും തക്കാളി ഗുണകരമാണ്. ടാൻ അകറ്റാൻ നിങ്ങൾ തക്കാളി ഉപയോഗിക്കാറുണ്ടോ? ഈ വിദ്യകളിലൊന്ന് പരീക്ഷിക്കൂ.

author-image
Lifestyle Desk
New Update
5 Ways To Use Tomato For Sun Tan And Hyperpigmentation

ചർമ്മ സംരക്ഷണത്തിന് തക്കാളി ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. കടുത്ത വേനലില്‍ സണ്‍ ടാന്‍ ആണ് പലരുടെയും പ്രശ്നം.

Advertisment

എന്നാൽ വേനൽക്കാലത്തു മാത്രമല്ല മഴയോ മഞ്ഞോ ആണെങ്കിലും അൾട്രാവയലറ്റ് രശ്മികൾക്ക് കുറവുണ്ടാകുന്നില്ല. അവയാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. 

നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. മുഖത്തെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാനും തക്കാളി എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടാം. 

Advertisment

തക്കാളി മഞ്ഞൾപ്പൊടി

തക്കാളി തൊലിയിലേയ്ക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയും ചേർത്ത് അരച്ചെടുക്കാം.​ ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം കഴുകി കളയാം. 

തക്കാളി നാരങ്ങാനീര്

രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു  ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. 

5 Ways To Use Tomato For Sun Tan And Hyperpigmentation
തക്കാളിയും തൈരും ചേർത്താൽ ഒരു മികച്ച ഫെയ്സ്പാക്ക് ലഭിക്കും | ചിത്രം: ഫ്രീപിക്

തക്കാളി പഞ്ചസാര

ഇതിനായി തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. 

തക്കാളിയും തൈരും

തക്കാളി തൊലി ഒരു ബൗളിൽ എടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

തക്കാളി വെളിച്ചെണ്ണ

തക്കാളിയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. പ്രകൃതി ദത്തവും ഗുണപ്രദവുമായ ഒരു സ്ക്രബാണിത്. മുഖത്ത് മാത്രമല്ല ടാൻ ഉണ്ടാകുന്ന ഇടങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: