/indian-express-malayalam/media/media_files/2025/10/23/mustard-seed-hair-dye-fi-2025-10-23-11-18-34.jpg)
ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
മുടിക്ക് നിറം നൽകാൻ രാസവസ്തുക്കൾ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും ചിലപ്പോൾ ശരീരത്തിനും ദോഷകരമായേക്കാം. അതുകൊണ്ട് തന്നെ പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയർ ഡൈകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരുന്നു.
നമ്മുടെ അടുക്കളയിൽ സുലഭമായ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത്തരം ഡൈകൾ ഉണ്ടാക്കാം. കറിവേപ്പില, നെല്ലിക്ക, കടുക്, കരിഞ്ചീരകം, ഉലുവ, കയ്യോന്നി (ഭൃംഗരാജ്) തുടങ്ങിയവയെല്ലാം അകാലനര അകറ്റാനും മുടിക്ക് കറുപ്പ് നൽകാനും ഉത്തമമാണ്. ഇവ ഉപയോഗിക്കുമ്പോൾ മുടിക്ക് നിറം ലഭിക്കുന്നതിനോടൊപ്പം കൊഴിച്ചിൽ കുറയുകയും മുടി വളർച്ച കൂടുകയും ചെയ്യും.
Also Read: ഒരു സ്പൂൺ തൈര് തലമുടിയിൽ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
രാസവസ്തുക്കൾ ഉപയോഗിക്കാത്ത ഈ നാടൻ കൂട്ടുകൾ മുടിയുടെ വേരുകൾക്ക് ബലം നൽകുകയും സ്വാഭാവികമായ തിളക്കം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ വഴികൾ തേടുന്നവർക്ക് ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണിത്.
അടുക്കളയിലെ ഒരു പ്രധാന ചേരുവയായ കടുക് ഉപയോഗിച്ച് നരച്ച മുടിക്ക് കറുപ്പ് നൽകാൻ കഴിയുന്ന ഒരു ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കടുകിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും മറ്റ് പോഷകങ്ങളും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് മുടിക്ക് കറുപ്പ് നൽകുന്ന മെലാനിൻ ഉത്പാദനത്തെ സഹായിക്കുകയും താരൻ അകറ്റുകയും മുടിക്ക് ബലം നൽകുകയും ചെയ്യുന്നു.
Also Read: ഡൈ ചെയ്ത് കാത്തിരിക്കേണ്ട, കട്ടക്കറുപ്പൻ മുടി നേടാൻ കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടൂ
ചേരുവകൾ
- കടുക് - 6 ടേബിൾസ്പൂൺ
- കറിവേപ്പില - ഒരു പിടി
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് ചെറുതീയിൽ നന്നായി വറുത്തെടുക്കാം. കടുക് പൊട്ടി നല്ല കറുപ്പ് നിറമാകുന്നതു വരെ വറുക്കണം.
- ശേഷം ഇതിലേക്ക് കഴുകി ഉണക്കിയ കറിവേപ്പില ചേർത്ത് വീണ്ടും നന്നായി വറുക്കാം. കയ്യിലെടുത്താൽ കറിവേപ്പില പൊടിഞ്ഞു വരുന്ന പരുവമെത്തുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.
- ചൂട് പൂർണ്ണമായും മാറുമ്പോൾ ഇവ ഒരുമിച്ച് നന്നായി പൊടിച്ചെടുക്കണം. തരി ഇല്ലാതെ അരിച്ചെടുക്കുന്നതാണ് നല്ലത്.
- ഈ പൊടി വൃത്തിയുള്ള ഒരു കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.
Also Read: ഒറ്റ ദിവസം കൊണ്ട് മുടി കറുപ്പിക്കാം, മൈലാഞ്ചി ഇല അരയ്ക്കുമ്പോൾ ഇതു കൂടി ചേർക്കൂ
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കിയ പൊടി ആവശ്യത്തിന് ഒരു ബൗളിലേയ്ക്ക് എടുക്കാം. അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കാം. എണ്ണമയമില്ലാത്ത തലമുടിയിൽ ഇത് നന്നായി തേച്ചുപിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് കഴുകാൻ ഷാമ്പൂ ഉപയോഗിക്കരുത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് തവണ വരെ ഉപയോഗിക്കാം. മുടിക്ക് നല്ല കറുപ്പ് ലഭിച്ചു കഴിഞ്ഞാൽ മാസത്തിലൊരിക്കൽ ഉപയോഗിക്കുന്നത് നിറം നിലനിർത്താൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read: ഒരു ടീസ്പൂൺ​ ഉലുവ മതി, ഇനി ഒറ്റ ഉപയോഗത്തിൽ നരച്ച മുടി മറയ്ക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us