/indian-express-malayalam/media/media_files/2025/09/06/skin-care-with-herbal-leaves-fi-2025-09-06-11-53-31.jpg)
ചർമ്മ പരിചരണത്തിന് കറിവേപ്പില | ചിത്രം: ഫ്രീപിക്
കറിവേപ്പില ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തിൽ കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇവ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ ചുളിവുകൾ, നേർത്ത വരകൾ, മറ്റ് അകാല വാർധക്യ ലക്ഷണങ്ങൾ എന്നിവ തടയുകയും ചെയ്യുന്നു. കറിവേപ്പിലയ്ക്ക് മുറിവുണക്കാനുള്ള കഴിവുള്ളതായി പഠനങ്ങൾ പറയുന്നു.
ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ചുളിവുകളില്ലാത്ത യുവത്വമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു.
Also Read:ഒരു കഷ്ണം ഇഞ്ചി ഉണ്ടെങ്കിൽ മുഖക്കുരു മുതൽ ടാൻ വരെ അകറ്റാൻ വിദ്യകൾ അനവധി
കറിവേപ്പിലയുടെ ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി- ഡയബറ്റിക്, ആൻ്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു, വിണ്ടുകീറൽ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയെ ചികിത്സിക്കാൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനായി കറിവേപ്പില ഉപയോഗിക്കേണ്ട വിധം.
Also Read:വെറുതെ കളയരുതേ... പപ്പായ തൊലി ഉണ്ടെങ്കിൽ ഇനി തിളക്കമുള്ള ചർമ്മം ഒറ്റ ഉപയോഗത്തിൽ സ്വന്തമാക്കാം
/filters:format(webp)/indian-express-malayalam/media/media_files/2025/08/19/curry-leaves-paste-ws-08-2025-08-19-09-55-06.jpg)
കറിവേപ്പില തേൻ
ഒരു പിടി കറിവേപ്പിലയുടെ പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിന് തിളക്കം നൽകുന്നതിനും പിഗ്മെൻ്റേഷൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
Also Read:ടാനേറ്റ് കരുവാളിച്ച മുഖം ഇനി പട്ടു പോലെ സോഫ്റ്റാക്കാം, ആഴ്ചയിൽ ഒരിക്കൽ ഇത് ഉപയോഗിക്കൂ
കറിവേപ്പില തൈര്
രണ്ട് സ്പൂൺ കറിവേപ്പില പേസ്റ്റും അൽപം തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടാം. നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയുക. മുഖത്തെ കറുപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.
Read More: ദിവസവും കിടക്കുന്നതിനു മുമ്പ് കണ്ണിനടിയിൽ ഈ എണ്ണ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.