/indian-express-malayalam/media/media_files/2025/08/21/hair-dye-fi-1-2025-08-21-18-22-00.jpg)
Hair Dye: ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം \ ചിത്രം: ഫ്രീപിക്
വളരെ ചെറുപ്പത്തിൽ തന്നെ നരച്ച മുടി പലരിലും കണ്ടിട്ടുണ്ടാകില്ലേ? 30കളിലും 40കളിലുമൊക്കെയാണ് തലമുടി നരയ്ക്കുക എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ജനിതക പരമായ കാര്യങ്ങൾക്കൊണ്ടും, സമ്മർദ്ദം, ജീവിത ശൈലി എന്നിവ കൊണ്ടും മുടി അകാലമായി നരച്ചേക്കാം. മുടിക്ക് നിറം നൽകുന്ന മെലാനിൻ്റെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്.
Also Read: ഒരു സ്പൂൺ വെളിച്ചെണ്ണയിൽ ഇത് ഒഴിച്ചു പുരട്ടൂ, പട്ടുപോലുള്ള തലമുടി സ്വന്തമാക്കാം
എന്നാൽ ഈ അകാല നര ചെറുപ്പക്കാർക്കിടയിൽ ഏറെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. അതിനു പരിഹാരമായി ധാരാളം ഉത്പന്നങ്ങൾ വിപണയിൽ ലഭ്യമാണ്. അവ തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. അതിനാൽ പ്രകൃതിദത്തമായ പരിഹാരമാണ് ഗുണകരം. അതിനായി വീട്ടിൽ തന്നെ ട്രൈ ചെയ്യാവുന്ന ഒരു നുറുങ്ങു വിദ്യയുണ്ട്. അതിനായി കരിഞ്ചീരകം ഉപയോഗിക്കാം.
Also Read: അകാല നരയിൽ ആശങ്ക വേണ്ട, ഡൈ വാങ്ങി പോക്കറ്റ് കാലിയാക്കാതെ ഇവ ശീലമാക്കൂ
ചേരുവകൾ
- കരിഞ്ചീരകം- 2 ടേബിൾസ്പൂൺ
- തേയിലപ്പൊടി- 1 1/2 ടേബിൾസ്പൂൺ
- ചെമ്പരത്തി ഇല- 3
- പനികൂർക്ക- 4
- വെള്ളം- ആവശ്യത്തിന്
- ഹെന്ന പൗഡർ- 2 ടേബിൾസ്പൂൺ
Also Read: ഈ എണ്ണ ഒരു തുള്ളി മതി, മുടി കൊഴിച്ചിലും മുഖക്കുരുവും പമ്പ കടക്കും
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കരിഞ്ചീരകം ചേർത്തു വറുക്കാം.
- കരിഞ്ചീരകം പൊട്ടി തുടങ്ങുമ്പോൾ ഒന്നര ടേബിൾസ്പൂൺ​ തേയിലപ്പൊടി അതിലേയ്ക്കു ചേർത്തു വറുക്കാം.
- ശേഷം അടുപ്പണച്ച് ഇത് തണുക്കാൻ മാറ്റി വയ്ക്കാം.
- തണുത്തു കഴിയുമ്പോൾ തരികളില്ലാതെ പൊടിക്കാം.
- ഇതേ സമയം മൂന്ന് ചെമ്പരത്തിയിലയും നാല് പനികൂർക്ക ഇലയും ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കാം.
- ഈ മിശ്രിതം അരിച്ച് ഒരു ബൗളിലേയ്ക്കു മാറ്റാം.
- ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഹെന്നപ്പൊടി ചേർക്കാം.
- ഇതിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന കരിഞ്ചീരകവും ചേർക്കാം. ഇലകൾ അരച്ചെടുത്ത മിശ്രിതം ഒഴിച്ച് ഇത് ഇളക്കി യോജിപ്പിക്കാം.
- കട്ടകളില്ലാതെ ഇളക്കിയെടുത്ത ഡൈ ഒരു രാത്രി അടച്ചു മാറ്റി വയ്ക്കാം.
Also Read: കെമിക്കലുകളില്ല, കട്ടക്കറുപ്പൻ മുടിയിഴകൾക്ക് ഒരു ഹെർബൽ ഓയിൽ ഇതാ
ഉപയോഗിക്കേണ്ട വിധം
ഒട്ടും എണ്ണ മയമില്ലാത്ത തലമുടിയിൽ കൈ അല്ലെങ്കിൽ ബ്രെഷ് ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം പുരട്ടാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഈ ഹെയർ ഡൈ കഴുകി കളയാൻ തേയില തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. തേയില മുടി വരണ്ടു പോകാതെ കണ്ടീഷൻ ചെയ്തു നിർത്തുന്നു. ഇതിലൂടെ നിറവും തിളക്കവും ആരോഗ്യവുമുള്ള മുടിയിഴകൾ നിങ്ങൾക്ക് സ്വന്തമാക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുടിയഴകിന് ചെത്തിപ്പൂവ്, ഇങ്ങനെ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.