/indian-express-malayalam/media/media_files/2025/08/14/black-hair-dye-cream-homemade-fi-2025-08-14-10-07-17.jpg)
/indian-express-malayalam/media/media_files/2025/08/14/herbal-hair-dye-1-2025-08-14-10-07-48.jpg)
വാൽനട്ട്
വാൽനട്ടിൻ്റെ തോട് പൊടിച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് 10 മിനിറ്റ് തിളപ്പിക്കാം. ശേഷൺ വെള്ളം അരിച്ചെടുക്കാം. തലമുടി കഴുകാൻ ഈ വെള്ളം ഉപയോഗിക്കാം. നാച്യുറൽ ബ്രൗൺ നിറം തലമുടിക്ക് ലഭിക്കാൻ ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/08/14/herbal-hair-dye-2-2025-08-14-10-07-48.jpg)
മൈലാഞ്ചി
മുടിക്ക് നിറം നൽകുന്നതിന് പരമ്പരാഗതമായി ഉപയോഗിത്തിലിരിക്കുന്ന ഒന്നാണ് മൈലാഞ്ചി. മൈലാഞ്ചി നന്നായി അരച്ച് തലയിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം. മൈലാഞ്ചിയുടെ ഇല ഇല്ലെങ്കിൽ ഹെന്ന പൗഡറും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് എള്ളെണ്ണയും കറിവേപ്പിലയുടെ നീരും ചേർത്ത് ഉപയോഗിക്കാം. ചുവപ്പും ബ്രൗണും കലർന്ന നിറം തലമുടിക്ക് ലഭിക്കും.
/indian-express-malayalam/media/media_files/2025/08/14/herbal-hair-dye-3-2025-08-14-10-07-48.jpg)
കാപ്പിപ്പൊടി
അൽപം കാപ്പിപ്പൊടി വെള്ളത്തിൽ ചേർത്തു തിളപ്പിക്കുക. തണുത്തതിനു ശേഷം അത് തലമുടിയിൽ പുരട്ടാം പത്തു മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/08/14/herbal-hair-dye-4-2025-08-14-10-07-48.jpg)
നെല്ലിക്ക
നെല്ലിക്ക പൊടി കലർത്തി മുടിയിൽ പുരട്ടാവുന്നതാണ്. അതല്ലെങ്കിൽ നെല്ലിക്ക വെള്ളത്തിൽ ചേർത്ത് തിളപ്പിക്കാം. ശേഷം കുരു കളഞ്ഞ് ഉടച്ചെടുക്കുക. അത് തലമുടിയിൽ പുരട്ടാം. അൽപ സമയത്തിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യുക. നരച്ച മുടി മറയ്ക്കാൻ മികച്ച മാർഗമാണിത്.
/indian-express-malayalam/media/media_files/2025/08/14/herbal-hair-dye-5-2025-08-14-10-07-48.jpg)
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസിലേയ്ക്ക് വെളിച്ചെണ്ണ കലർത്താം. ഇത് തലമുടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം. മുടിയിഴകൾക്ക് ഒരു ചുവപ്പ് നിറം നൽകാൻ ഇത് സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.