scorecardresearch

ഒരു തവണ തയ്യാറാക്കിയാൽ ഈ എണ്ണ മാസങ്ങളോളം ഉപയോഗിക്കാം, ഇനി മുടിയിഴകൾക്ക് കരുത്തു നേടാൻ മറ്റൊരു വഴി വേണ്ട

കൊഴിഞ്ഞ മുടി അതിവേഗം കരുത്തോടെ വളരാൻ ഈ എണ്ണ സഹായിക്കും. കൃത്രിമ ചേരുവകളൊന്നും ചേർക്കാതെ പൂർണമായും പ്രകൃതിദത്ത ചേരുവകളായതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കും

കൊഴിഞ്ഞ മുടി അതിവേഗം കരുത്തോടെ വളരാൻ ഈ എണ്ണ സഹായിക്കും. കൃത്രിമ ചേരുവകളൊന്നും ചേർക്കാതെ പൂർണമായും പ്രകൃതിദത്ത ചേരുവകളായതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കും

author-image
Lifestyle Desk
New Update
Homemade Herbal Hair Care Oil With Hibiscus And Leaves FI

മുടി പരിചരണത്തിന് ഹെർബൽ ഓയിൽ | ചിത്രം: ഫ്രീപിക്

ചർമ്മ സംരക്ഷണത്തിന് ആവശ്യമായ ഉത്പന്നങ്ങൾ തീരമ്പോൾ ഉടനടി വാങ്ങി വയ്ക്കാറുണ്ട്. പാരബിനും മറ്റ് രാസവസ്തുക്കളും ഇല്ലാത്ത പ്രകൃതിദത്തമായ ചേരുവകളുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കാനാണ് എല്ലാവർക്കും ശ്രദ്ധിക്കാറുള്ളത്. തലമുടി പരിചരണത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല. ഏറെ നാളുകൾക്കു മുമ്പ് മീരകപൂർ നൽകിയ  ഒരു അഭിമുഖത്തിൽ  താൻ തലമുടി പരിചരണത്തിന് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന ഒരു എണ്ണ പരിചയപ്പെടുത്തുന്നുണ്ട്. ചെമ്പരത്തിയാണ് അതിലെ പ്രധാന ചേരുവ. 

Advertisment

Also Read: ഒരു സ്പൂൺ തേനിലേയ്ക്ക് ഇതു കൂടി ചേർത്തുപയോഗിക്കൂ, കെട്ടുപിണഞ്ഞ് വരണ്ട തലമുടി ഇനി പട്ടുപോലെ തിളങ്ങും

ചെമ്പരത്തി എണ്ണ

രണ്ട് ചെമ്പരത്തി പൂവിൻ്റെ ഇതിളുകൾ വേർപെടുത്തിയെടുക്കാം. അതിലേയ്ക്ക് ചെമ്പരത്തി ഇലകളും ചേർക്കാം. ഒരു ടീസ്പൂൺ വെളിച്ചെണ്ണ അതിലേയ്ക്കു ചേർത്ത് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു ചൂടാക്കാം. എണ്ണ ചൂടായതിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം കൂടി ചേർത്ത് നന്നായി ഇളക്കാം.

Also Read: 50കളിലും അഴകുള്ള മുടിയിഴകൾ, പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടി ഭാഗ്യശ്രീ

Advertisment

ഇതിലേയ്ക്ക്, കറിവേപ്പിലയും, ഉലുവയും നെല്ലിക്ക ഉണക്കിപൊടിച്ചതും ചേർക്കാം. ലഭ്യമെങ്കിൽ മുരിങ്ങയും പൂക്കളോ വേപ്പിലയോ ചേർക്കാം. എണ്ണ നന്നായി തിളപ്പിച്ച് നിറം മാറി വരുമ്പോൾ അടുപ്പണയ്ക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. ഈ എണ്ണ ചൂടാറിയതിനു ശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിലേയ്ക്കു വയ്ക്കാം. വായു കടക്കാത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചാൽ മാസങ്ങളോളം സൂക്ഷിക്കാം.  

Homemade Herbal Hair Care Oil With Hibiscus And Leaves 1
ഹെർബൽ ഓയിൽ | ചിത്രം: ഫ്രീപിക്

Also Read: താരനൊപ്പം ചൊറിച്ചിലും പമ്പ കടക്കും, ഈ ജെൽ മതി

ചെമ്പരത്തി ഹെയർ മാസ്ക്

ചെമ്പരത്തിയുടെ പൂക്കളും ഇലകളും ഒരുമിച്ചു ചേർത്ത് അരച്ചെടുക്കാം. അതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ തൈരും, രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ദെല്ലും ചേർത്തിളക്കി യോജിപ്പിക്കാം. എണ്ണ മയം ഒട്ടുമില്ലാത്ത തലമുടിയിൽ ഈ മിശ്രിതം പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.  

മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഡൈ ഉപയോഗിക്കേണ്ട, അകാല നര അകറ്റാൻ ഇതാ ഒരു ഹെയർ ടോണർ

Beauty Tips Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: