scorecardresearch

താരനൊപ്പം ചൊറിച്ചിലും പമ്പ കടക്കും, ഈ ജെൽ മതി

ധാരാളം ആയുർവേദ ഗുണങ്ങളുള്ള ഈ ജെൽ ദിവസവും മുടിയിഴകളിൽ പുരട്ടുന്നത് ഏറെ ഫലപ്രദമാണ്

ധാരാളം ആയുർവേദ ഗുണങ്ങളുള്ള ഈ ജെൽ ദിവസവും മുടിയിഴകളിൽ പുരട്ടുന്നത് ഏറെ ഫലപ്രദമാണ്

author-image
Lifestyle Desk
New Update
Homeremedy To Get Rid Of Aloevera FI

മുടിയഴകിന് പ്രകൃതിദത്ത പരിചരണം ആവശ്യമാണ് | ചിത്രം: ഫ്രീപിക്

പലരും നേരിടുന്ന സാധാരണ പ്രശ്നമാണ് താരൻ. അമിതമായ വിയർപ്പ്, പൊടി, രാസപദാർത്ഥങ്ങൾ അടങ്ങിയ ഷാമ്പുവിന്റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. ആഗോള ജനസംഖ്യയുടെ ഏകദേശം 50% ആളുകൾക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ താരൻ ഉണ്ടായിട്ടുണ്ടാകും. 

Advertisment

Also Read: കുളിക്കുന്നതിനു മുമ്പ് ഈ എണ്ണ പുരട്ടൂ, ഇടതൂർന്ന തിളക്കമുള്ള തലമുടി സ്വന്തമാക്കാം

താരൻ അകറ്റാൻ വിപണിയിൽ പല ഉത്പന്നങ്ങളും ലഭ്യമാണ്. എന്നാൽ, ഈ പ്രശ്നത്തിൽ നിന്ന് ആശ്വാസം കണ്ടെത്താൻ പലരും വീട്ടുവൈദ്യങ്ങളിലേക്ക് മാറാറുണ്ട്. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ താരനെ പമ്പ കടത്താൻ കഴിയും. അതിലൊന്നാണ് കറ്റാർവാഴ.

താരൻ അകറ്റാൻ മികച്ചതാണ് കറ്റാർവാഴ. കറ്റാർ വാഴയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. താരൻ നിയന്ത്രണത്തിലെ രണ്ട് പ്രധാന ഘടകങ്ങളായ ഫംഗസുകളെ ഫലപ്രദമായി ചെറുക്കാനും വീക്കം കുറയ്ക്കാനും ഇതിന് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്. കറ്റാർ വാഴയുടെ സ്വാഭാവിക മോയ്സ്ച്യുറൈസിങ് ഗുണങ്ങൾ തലയോട്ടിയിൽ ജലാംശം നൽകാനും വരൾച്ച കുറയ്ക്കാനും സഹായിക്കും. ഇതിലെ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കാൻ സഹായിക്കുന്നു.

Advertisment

Also Read: മുറ്റത്തു നിൽക്കുന്ന ഈ ഇല ഒരുപിടി മാറ്റി വച്ചോളൂ, അകാല നരയും മുടി കൊഴിച്ചിലും തടയാൻ ഒരു പൊടിക്കൈ ഉണ്ട്

കറ്റാർ വാഴ ജെൽ തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടുക. മൃദുവായി മസാജ് ചെയ്തതിനുശേഷം 20-30 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

Homeremedy To Get Rid Of Aloevera 1
ശിരോചർമ്മം വരണ്ടു പോകുന്നത് കറ്റാർവാഴ തടയും | ചിത്രം: ഫ്രീപിക്

മുടിയിൽ കറ്റാർവാഴ ജെൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ

മുടി വളർച്ച കൂട്ടുന്നു: ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും കറ്റാർ വാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറ്റാർ വാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും സഹായിക്കും. കറ്റാർ വാഴയിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

Also Read: ഡൈ ഉപയോഗിക്കേണ്ട, അകാല നര അകറ്റാൻ ഇതാ ഒരു ഹെയർ ടോണർ

മുടി കൊഴിച്ചിൽ കുറയ്ക്കുന്നു: കറ്റാർ വാഴയുടെ പോഷകഗുണങ്ങൾ മുടിയെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും മുടി കണ്ടീഷൻ ചെയ്യുന്നതിലൂടെയും മുടി കൊഴിയാനുള്ള സാധ്യത കുറയ്ക്കുന്നു.

തലയോട്ടിയിലെ ചൊറിച്ചിൽ അകറ്റുന്നു: തലയോട്ടിയിൽ ചൊറിച്ചിലോ മറ്റോ അനുഭവപ്പെടുകയാണെങ്കിൽ, കറ്റാർ വാഴ ജെൽ ഉടനടി ആശ്വാസം നൽകും. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചൊറിച്ചിൽ ശമിപ്പിക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്നു. 

മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 50കളിലും അഴകുള്ള മുടിയിഴകൾ, പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടി ഭാഗ്യശ്രീ

Beauty Tips Hair Style Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: