scorecardresearch

50കളിലും അഴകുള്ള മുടിയിഴകൾ, പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടി ഭാഗ്യശ്രീ

ഫിറ്റ്നസിൽ മാത്രമല്ല സൗന്ദര്യ പരിചരണത്തിലും അതീവ ശ്രദ്ധാലുവാണ് നടി ഭാഗ്യശ്രീ. മഴക്കാലത്ത് തൻ്റെ തലമുടിയുടെ ആരോഗ്യം നിലനിർത്താൻ താരം പ്രയോഗിക്കുന്ന ഒരു പൊടിക്കൈ ആരാധകരുമായി പങ്കുവച്ചിരുന്നു

ഫിറ്റ്നസിൽ മാത്രമല്ല സൗന്ദര്യ പരിചരണത്തിലും അതീവ ശ്രദ്ധാലുവാണ് നടി ഭാഗ്യശ്രീ. മഴക്കാലത്ത് തൻ്റെ തലമുടിയുടെ ആരോഗ്യം നിലനിർത്താൻ താരം പ്രയോഗിക്കുന്ന ഒരു പൊടിക്കൈ ആരാധകരുമായി പങ്കുവച്ചിരുന്നു

author-image
Lifestyle Desk
New Update
Bhagyasree Hair Care FI

കരുത്തുറ്റ മുടിയിഴകൾക്ക് പ്രായമൊരു പ്രശ്നമല്ല | ചിത്രം: ഫ്രീപിക്

സിനിമകളിൽ നിന്നും ഇടവേള എടുത്തുവെങ്കിലും ഫിറ്റ്നസിൻ്റെ കാര്യത്തിൽ നടി ഭാഗ്യശ്രീ ആരാധകർക്ക് മോട്ടിവേഷൻ തന്നെയാണ്. ആരോഗ്യത്തോടെ ഇരിക്കാൻ തന്നെ സഹായിക്കുന്ന ചില പൊടിക്കൈകൾ താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെ പങ്കുവയ്ക്കാറുണ്ട്.

Advertisment

Also Read: മുറ്റത്തു നിൽക്കുന്ന ഈ ഇല ഒരുപിടി മാറ്റി വച്ചോളൂ, അകാല നരയും മുടി കൊഴിച്ചിലും തടയാൻ ഒരു പൊടിക്കൈ ഉണ്ട്

എന്നാൽ ഫിറ്റ്നസിൽ മാത്രമല്ല ചർമ്മ മുടി സംരക്ഷണത്തിലും അതീവ ശ്രദ്ധാലുവാണ് ഭാഗ്യശ്രീ. 50കളിലും കരുത്തുറ്റ മുടിയിഴകൾ നിലനിർത്താൻ തന്നെ സഹായിക്കുന്ന ഒരു പൊടിക്കൈ ഭാഗ്യശ്രീ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഈ മഴക്കാലത്ത് അഴകുള്ള തലമുടിക്കായി ഈ പ്രതിവിധി പരീക്ഷിച്ചു നോക്കൂ എന്നാണ് താരം പറയുന്നത്. 

Advertisment

ചേരുവകൾ

ഉലുവ: ഈ ഇത്തിരി കുഞ്ഞൻ വിത്ത് തലമുടി വളർച്ച പ്രോത്സാഹിപ്പിക്കുന്ന, ഒപ്പം മുടി കൊഴിച്ചിൽ കുറച്ച് ഇഴകളെ ശക്തിപ്പെടുത്തുന്നു. ഇത് ശിരോചർമ്മത്തിൻ്റെ ആരോഗ്യം തന്നെ മെച്ചപ്പെടുത്തും. 

കറിവേപ്പില: തലമുടിയെ വേരുകളിൽ നിന്ന് ശക്തിപ്പെടുത്തുകയും അകാല നര അകറ്റി നിർത്തുകയുംചെയ്യും.

ചെമ്പരത്തി: തലമുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അതിൻ്റെ ഘടന മെച്ചപ്പെടുത്തുന്നു. 

Also Read: കുളിക്കുന്നതിനു മുമ്പ് ഈ എണ്ണ പുരട്ടൂ, ഇടതൂർന്ന തിളക്കമുള്ള തലമുടി സ്വന്തമാക്കാം

Bhagyashree Hair Care Routine
ആയുർവേദ ഗുണങ്ങളുള്ള ചേരുവകളാണ് ഭാഗ്യശ്രീ ഉപയോഗിക്കുന്നത് | ചിത്രം: ഫ്രീപിക്

Also Read: നര ഇല്ലാത്ത ഇടതൂർന്ന മുടി വേണോ? ഔഷധ ഗുണങ്ങളുള്ള ഈ ഇല വെളിച്ചെണ്ണയിൽ ചേർത്തു പുരട്ടൂ

ഉള്ളി നീര്: ഇതിൽ അടങ്ങിയിരിക്കുന്ന സൾഫർ മുടി കട്ടിയുള്ളതാക്കുകയും അതിൻ്റെ വളർച്ച ഉത്തേജിപ്പിക്കുകയും ചെയ്യും. ഒപ്പം ശിരോചർമ്മത്തിലേയ്ക്കുള്ള രക്തയോട്ടവും ഇത് വർധിപ്പിക്കും. 

വെളിച്ചെണ്ണ: തലമുടിക്ക് തിളക്കം നൽകുന്നതിനൊപ്പം മുടി കൊഴിച്ചിൽ തടയുന്നു. 

ഇവയെല്ലാം ഒരുമിച്ച് ചേർത്തു തയ്യാറാക്കുന്ന മിശ്രിതം ഒരു ദിവസം വെയിലത്തു വച്ച് ഉപയോഗിക്കുന്നത് ഏറെ ഗുണപ്രദമായിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ ഉള്ളി നീര് പുളിക്കുന്നു. ഇത് ഗുണങ്ങൾ വർധിപ്പിക്കുന്നതിന് സഹായിക്കും. ഇത് ഒരു മാസം ഉപയോഗിക്കുന്നതിലൂടെ മുടിക്ക് കരുത്തും, തിളക്കവും, വീണ്ടെടുക്കാൻ സാധിക്കുമെന്ന് തൻ്റെ അനുഭവത്തിൽ നിന്ന് ഭാഗ്യ ശ്രീ വ്യക്തമാക്കുന്നു.

മുടി വളർച്ചയ്ക്ക് സഹായകരമായ പോഷകങ്ങളാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. തലമുടിയെ ബാധിക്കുന്ന മിക്ക പ്രശ്നങ്ങൾക്കും ഇത് പരിഹാരമായേക്കും എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. റിങ്കി കപൂർ പറയുന്നു.

ചില ആളുകൾക്ക്, ഈ മിശ്രിതം ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം വരണ്ടു പോകുന്നതായി തോന്നിയേക്കാം. അത്തരം സാഹചര്യത്തിൽ, പ്രധാനമായും നിങ്ങളുടെ മുടി ചുരുണ്ടതാണെങ്കിൽ കണ്ടീഷ്ണർ ഉപയോഗിക്കാൻ മറക്കരുത് എന്നാണ് ഡോ. റിങ്കി പറയുന്നത്. 

Read More: ഡൈ ഉപയോഗിക്കേണ്ട, അകാല നര അകറ്റാൻ ഇതാ ഒരു ഹെയർ ടോണർ

Beauty Tips Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: