scorecardresearch

ഒരു സ്പൂൺ തേനിലേയ്ക്ക് ഇതു കൂടി ചേർത്തുപയോഗിക്കൂ, കെട്ടുപിണഞ്ഞ് വരണ്ട തലമുടി ഇനി പട്ടുപോലെ തിളങ്ങും

എത്ര ശ്രമിച്ചിട്ടും തലമുടി അമിതമായി വരണ്ട കെട്ടുപിണഞ്ഞ് പോകാറുണ്ടോ? ചുരുണ്ട മുടിയാണെങ്കിൽ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയേക്കും, പരിഹാരം ഇതാ

എത്ര ശ്രമിച്ചിട്ടും തലമുടി അമിതമായി വരണ്ട കെട്ടുപിണഞ്ഞ് പോകാറുണ്ടോ? ചുരുണ്ട മുടിയാണെങ്കിൽ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയേക്കും, പരിഹാരം ഇതാ

author-image
Lifestyle Desk
New Update
Herbal Hair Mask For Shining Strong Hair  FI

മുടി പരിചരണത്തിന് തേങ്ങാപ്പാൽ | ചിത്രം: ഫ്രീപിക്

ചുരുണ്ട മുടി തന്നെ വ്യത്യസ്ത തരത്തിലുണ്ട്, അതിൽ തന്നെ അൽപ്പം വരണ്ട പ്രകൃതമാണെങ്കിൽ ഒതുക്കി വെയ്ക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. പൊട്ടിപ്പോകാതെ വൃത്തിയായി കൊണ്ടു നടക്കുന്നത് വലിയൊരു ജോലിയായിത്തീരും. ഇത്തരം മുടിയുടെ സംരക്ഷണത്തിൽ പ്രത്യേകം കരുതൽ ഉണ്ടാവണം. 

Advertisment

Also Read: നര ഇല്ലാത്ത ഇടതൂർന്ന മുടി വേണോ? ഔഷധ ഗുണങ്ങളുള്ള ഈ ഇല വെളിച്ചെണ്ണയിൽ ചേർത്തു പുരട്ടൂ

മുടിയുടെ സംരക്ഷണത്തിനും മറ്റും ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ചുരുണ്ട മുടിക്കായി പ്രത്യേകം തയ്യാറാക്കിയവ മാത്രം തിരഞ്ഞെടുക്കാൻ​ ശ്രദ്ധിക്കുക. കൃത്യമായ ഒരു പരിപാലന രീതി പിന്തുടർന്നു വന്നാൽ ചുരുണ്ട മുടി ആരോഗ്യത്തോടെ ഭംഗിയായി സൂക്ഷിക്കാൻ സാധിക്കും.

Advertisment

ചുരണ്ട മുടിക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ചില നാച്യുറൽ ഹെയർ മാസ്ക്കുകൾ ഉണ്ട്. ഇവ മുടിയെ കണ്ടീഷൻ ചെയ്ത് ഭംഗി വർധിപ്പിക്കും.

Also Read: കൊഴിഞ്ഞ മുടി അതിവേഗം വളരും, ഈ എണ്ണ ഒരു തുള്ളി മതി

തേങ്ങാപ്പാലും തേനും

രണ്ട് ടേബിൾസ്പൂൺ തേങ്ങാപ്പാലിലേയ്ക്ക് അൽപം തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 10 മിനിറ്റ് അടച്ചു വയ്ക്കാം. കുളിക്കുന്നതിനു മിമ്പ് തയ്യാറാക്കിയ മിശ്രിതം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 60 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ ഇത് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിച്ചു നോക്കൂ. 

Also Read: പട്ടുപോലുള്ള തലമുടി സ്വന്തമാക്കാൻ കുളിക്കുന്നതിനു മുമ്പ് മുട്ട ഇങ്ങനെ പുരട്ടൂ

Herbal Hair Mask For Shining Strong Hair 1
തേങ്ങാപ്പാൽ ഒരു നാച്യുറൽ കണ്ടീഷ്ണറാണ് | ചിത്രം: ഫ്രീപിക്

ഗുണങ്ങൾ

  • തേങ്ങാപ്പാൽ മുടി വരണ്ടു പോകുന്നതു തടയുന്നു, ആവശ്യമായ ഈർപ്പം നൽകുന്നു.
  • മങ്ങിയ തലമുടിക്ക് പട്ടുപോലുള്ള തിളക്കം നൽകാൻ സഹായിക്കും. 
  • മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിന് ഉത്തമമാണ് തേങ്ങാപ്പാൽ. അതിവേഗത്തിൽ തലമുടി വളരുന്നതിന് അത് സഹായിക്കും. 
  • ശിരോചർമ്മത്തിലെ അസ്വസ്ഥകൾ തടഞ്ഞ് പോഷിപ്പിക്കാൻ ഇത് ഫലപ്രദമാണ്. 
  • തേനും തേങ്ങാപ്പാലും തലമുടിക്ക് ബലം നൽകി പൊട്ടിപ്പോകുന്നതു തടയും. 

മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കുളിക്കുന്നതിനു മുമ്പ് ഈ എണ്ണ പുരട്ടൂ, ഇടതൂർന്ന തിളക്കമുള്ള തലമുടി സ്വന്തമാക്കാം

Beauty Tips Hair Style Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: