/indian-express-malayalam/media/media_files/2025/06/09/j1QRKzvAFbcTAnjcfMuW.jpg)
ബീറ്റ്റൂട്ട് ചർമ്മപരിചരണത്തിന് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
ശരിയായ ചർമ്മ പരിചരണത്തിൻ്റെ കുറവാണ് ചുളിവുകൾ, നേർത്ത വരകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം, ടാൻ എന്നിവയ്ക്കു കാരണമാകുന്നത്. തിളക്കമുള്ള ചർമ്മത്തിന് കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ മാത്രം പോര നാച്യുറൽ ഫെയ്സ് കെയർ രീതികളും പരീക്ഷിച്ചു നോക്കൂ. അതിനായി ബീറ്റ്റൂട്ട് ഉപയോഗിക്കാം. ഒരു മുറി ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ചർമ്മത്തിൽ ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ സാധിക്കും. അതിനായി ഈ വിദ്യകൾ ട്രൈ ചെയ്യൂ.
Also Read: കാപ്പിപ്പൊടിയിൽ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
ബീറ്റ്റൂട്ട് ആര്യവേപ്പ്
മുഖക്കുരു നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? എങ്കിൽ ബീറ്റ്റൂട്ടും ആര്യവേപ്പും ഉപയോഗിച്ചു നോക്കൂ. രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡറിലേയ്ക്ക്, ഒരു സ്പൂൺ ആര്യവേപ്പ് പൊടി, രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് പൊടി, രണ്ട് ടേബിൾസ്പൂൺ റോസ്‌വാട്ടർ എന്നിവ ഒരുമിച്ച് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ പുരട്ടി അൽപ സമയത്തിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിച്ചു നോക്കൂ.
ബീറ്റ്റൂട്ട് തേൻ
തിളക്കമുള്ള ചർമ്മമാണോ ആഗ്രഹിക്കുന്നത്. എങ്കിൽ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്തതിലേയ്ക്ക് രണ്ട് സ്പൂൺ തൈരും ഒരു സ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
Aslo Read: തിളക്കമുള്ള ചർമ്മം നേടാൻ പാർലറിൽ പോയി സമയം കളയേണ്ട, പഴവും അരിപ്പൊടിയും ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
/indian-express-malayalam/media/media_files/2025/06/09/j3HpTtq0C1XdY6Rsi73g.jpg)
ബീറ്റ്റൂട്ട് മുൾട്ടാണി മിട്ടി
എണ്ണ മയമുള്ള ചർമ്മമാണോ? എങ്കിൽ രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് ഉണക്കി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് ടേബിൾസ്പൂൺ റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയാം.
Also Read: ഞൊടിയിടയിൽ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം, ഇതാ ചില നുറുങ്ങു വിദ്യകൾ
ബീറ്റ്റൂട്ട് തൈര്
ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തുടച്ചു കളയാം.
ബീറ്റ്റൂട്ട് കറ്റാർവാഴ ജെൽ
വരണ്ട ചർമ്മമാണോ? എങ്കിൽ കറ്റാർവാഴയും ബീറ്റ്റൂട്ടും നിങ്ങൾക്ക് അനുയോജ്യമായിരിക്കും. ബീറ്റ്റൂട്ട് അരച്ചെടുത്തതിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: സൺടാൻ അകറ്റാൻ വെളിച്ചെണ്ണ സഹായിക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.