/indian-express-malayalam/media/media_files/2025/06/09/4fd9DkTinoCsjbhxZdu8.jpg)
വെളിച്ചെണ്ണ ചർമ്മ പരിചരണത്തിന് എങ്ങനെ ഉപയോഗിക്കാം? | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/06/09/coconut-oil-for-skin-4-476842.jpg)
ചർമ്മത്തെ വെയിലിൽ നിന്നും അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കണോ? ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളുള്ള വെളിച്ചെണ്ണ വെയിൽ ഏൽക്കുന്നതു മൂലമുള്ള ചുവപ്പ് കുറയ്ക്കാൻ സഹായിക്കും. അതുമാത്രമല്ല വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് മറ്റ് പല ഗുണങ്ങളുമുണ്ട്.
/indian-express-malayalam/media/media_files/2025/06/09/coconut-oil-for-skin-1-381370.jpg)
ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യും
വെളിച്ചെണ്ണ ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. അത് ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യുന്നതിന് സഹായിക്കും. ഇതിലൂടെ ചർമ്മം അമിതമായ വരണ്ടു പോകുന്നതു തടയാം.
/indian-express-malayalam/media/media_files/2025/06/09/coconut-oil-for-skin-2-774868.jpg)
ചുവപ്പ് കുറയ്ക്കും
വെളിച്ചെണ്ണ ഒരു സൺസ്ക്രീനായി ഉപയോഗിക്കാം. ഇതിലൂടെ ചൊറിച്ചിൽ ചുവപ്പ് പാടുകൾ എന്നിങ്ങനെ വെയിൽ ഏൽക്കുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/06/09/coconut-oil-for-skin-6-941428.jpg)
മുഖക്കുരു ഇല്ലാതാക്കാം
വെളിച്ചെണ്ണയ്ക്ക് ആൻ്റ് ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരികളെ നശിപ്പിക്കും.
/indian-express-malayalam/media/media_files/2025/06/09/coconut-oil-for-skin-3-752839.jpg)
യു വി സംരക്ഷണം
ചർമ്മാരോഗ്യത്തിന് പ്രധാനമായ വിറ്റാമിൻ ഇ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ ഹൈഡ്രേറ്റ് ചെയ്യും. മാത്രമല്ല 20 ശതമാനം അൾട്രാവയലറ്റ് രശ്മികളെയും തടയാൻ ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/06/09/coconut-oil-for-skin-7-970182.jpg)
ഇൻഫ്ലമേഷൻ കുറയ്ക്കും
ചുവപ്പ്, വീക്കം തുടങ്ങി അമിതമായി വെയിൽ ഏൽക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾക്ക് വെളിച്ചെണ്ണയുടെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും.
/indian-express-malayalam/media/media_files/2025/06/09/coconut-oil-for-skin-5-417899.jpg)
വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വിധം
എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഒരോ മൂന്ന് അല്ലെങ്കിൽ നാല് മണിക്കൂർ കൂടുമ്പോൾ ഈ മിശ്രിതം പുരട്ടാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us