scorecardresearch

തിളക്കമുള്ള ചർമ്മം നേടാൻ പാർലറിൽ പോയി സമയം കളയേണ്ട, പഴവും അരിപ്പൊടിയും ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അതിന് പ്രത്യേകം ചികിത്സകൾ വേണ്ട, വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണ വിദ്യകളുണ്ട്

പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അതിന് പ്രത്യേകം ചികിത്സകൾ വേണ്ട, വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണ വിദ്യകളുണ്ട്

author-image
Lifestyle Desk
New Update
Banana And Honey DIY Face Mask

ചർമ്മം എക്കാലത്തും തിളക്കമുള്ളതും യുവത്വം തുളുമ്പുന്നതുമായിരിക്കാൻ കെമിക്കൽ പീലീങ്ങും ബോട്ടോക്സും സർവ്വസാധാരണമായ കാലമാണിത്. എന്നാൽ ഇവ ഒരു തവണ ചെയ്താൽ അവ വീണ്ടും തുടർന്നു കൊണ്ടിരിക്കണം. ഇതൊന്നുമല്ലാതെ നാച്യുറൽ ബോട്ടോക്സിനെപ്പറ്റി കേട്ടിട്ടുണ്ടോ? 

Advertisment

സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങായി ഒരു ചർമ്മ പരിചരണ രീതിയാണിത്. കെമിക്കലുകളും രാസവസ്തുക്കളും ഉപയോഗിക്കാതെയുള്ള ചർമ്മ പരിചരണ രീതി. അതിനായി വാഴപ്പഴമാണ് ഉപയോഗിക്കുന്നത്. 

Also Read: ഞൊടിയിടയിൽ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം, ഇതാ ചില നുറുങ്ങു വിദ്യകൾ

ചേരുവകൾ

  • വാഴപ്പഴം
  • അരിപ്പൊടി
  • തൈര്

Advertisment

Also Read: ഒരുസ്പൂൺ തേനിലേയ്ക്ക് നാരങ്ങ ചേർത്ത് ഉപയോഗിക്കൂ, ഗുണങ്ങൾ ഇവയാണ്

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത ഒരു വാഴപ്പഴം തൊലിയും കുരുവും കളഞ്ഞ് അരച്ചെടുക്കാം. അതിലേയ്ക്ക് അരിപ്പൊടിയും തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ക്ലെൻസ് ചെയ്ത മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ഗുണങ്ങൾ

  • ഈ ഫെയ്സ് മാസ്ക്കിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ ചർമ്മത്തിൻ്റെ ഘടനയും തിളക്കവും മെച്ചപ്പെടുത്തും. എന്നാൽ ബോട്ടോക്സിന് സമാനമായ ഫലങ്ങൾ നൽകിയേക്കില്ല. 
  • വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ചർമ്മത്തിൽ താൽക്കാലികമായി ഇലാസ്തികത മെച്ചപ്പെടുത്തും. 
  • കൂടുതൽ തിളക്കമുള്ള നിറം, മിനുസമാർന്ന ചർമ്മം, മെച്ചപ്പെട്ട ജലാംശം എന്നിവ ചർമ്മത്തിന് നൽകാൻ ഈ മാസ്ക് സഹായിക്കും. 

Also Read: ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ ഇനി ബ്ലീച്ച് ചെയ്യേണ്ട, ഒരു സ്പൂൺ മഞ്ഞളിലേയ്ക്ക് ഈ പൊടി കൂടി ചേർത്ത് ഉപയോഗിക്കൂ

Banana And Honey DIY Face Mask
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം  ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തും | ചിത്രം : ഫ്രീപിക്
  • വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാഴപ്പഴം. ഈ ആൻ്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. 
  • അരിപ്പൊടി മികച്ച എക്സ്ഫോളിയൻ്റാണ്. അത് മൃതകോശങ്ങളെ നീക്കം ചെയ്യും, ഒപ്പം ചർമ്മ സുഷിരങ്ങളിലെ തടസം ഇല്ലാതാക്കും. ഇത് മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കും. 
    തൈരിലെ പ്രോബയോട്ടിക്സ് ചർമ്മത്തിലെ മൈക്രോബയോമിന് ഗുണം ചെയ്യും. 
  • എന്നാൽ എണ്ണ മയമുള്ളതും അല്ലെങ്കിൽ ഇടകലർന്ന ചർമ്മ സ്വഭാവമുള്ളവർക്കുമാണ് ഈ ഫെയ്സ്മാസ്ക് അനുയോജ്യമായിട്ടുള്ളത്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More:കെമിക്കൽ രഹിത ഷാമ്പൂ വേണോ? എങ്കിൽ തേനും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിച്ചൂ നോക്കൂ

Beauty Tips Skin Care skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: