scorecardresearch

മികച്ച ഫെയ്സ് വാഷ് തിരഞ്ഞ് നടക്കേണ്ട, വെറും നാല് ചേരുവകൾ ഉപയോഗിച്ച് അത് വീട്ടിൽ തയ്യാറാക്കാം

ചർമ്മത്തിൽ അടിഞ്ഞു കൂടിയ അമിതമായ അഴുക്കും, എണ്ണ മയവും ബാക്ടീരിയകളും നീക്കം ചെയ്ത് സംരക്ഷിക്കുന്നതിന് ഈ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകി നോക്കൂ

ചർമ്മത്തിൽ അടിഞ്ഞു കൂടിയ അമിതമായ അഴുക്കും, എണ്ണ മയവും ബാക്ടീരിയകളും നീക്കം ചെയ്ത് സംരക്ഷിക്കുന്നതിന് ഈ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകി നോക്കൂ

author-image
Lifestyle Desk
New Update
Homemade Best Face Cleansers For Daily Use

ഫെയ്സ് വാഷ് ഇനി വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

വളരെ കട്ടികുറഞ്ഞ ചർമ്മമാണ് മുഖത്തുള്ളത്. അതിനാൽ സാധാരണ സോപ്പുകൾ മുഖം വൃത്തിയാക്കാൻ ഉപയോഗിക്കുന്നത് ഗുണകരമല്ല. ദീർഘനാളുകളായുള്ള ഇതിൻ്റെ ഉപയോഗം ചർമ്മാരോഗ്യം നഷ്ടപ്പെടുത്തും. 

Advertisment

മുഖം കഴുകാൻ ഫെയ്സ് വാഷ് ഉപയോഗിക്കുന്നതാണ് ഉചിതം. അതും നിങ്ങളുടെ ചർമ്മത്തിൻ്റെ സ്വഭാവം അനുസരിച്ച് തിരഞ്ഞെടുക്കണം. കടകളിൽ അത്തരത്തിൽ ഒരുപാട് ഫെയ്സ് വാഷുകൾ ലഭ്യമാണ്. എന്നാൽ കെമിക്കൽ-പാരബിൻ രഹിതമായവ കണ്ടെത്തുക പ്രയാസകരമാണ്. എന്നാൽ കുറച്ചു സമയം മാറ്റി വച്ചാൽ അത് വീട്ടിൽ തയ്യാറാക്കാം. 

ചേരുവകൾ

  • തേൻ
  • കറ്റാർവാഴ
  • ഗ്രീൻ ടീ
  • വെള്ളരി
  • ഓട്സ്

തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ കുറച്ച് വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം.
  • ഇതിലേയ്ക്ക് ഗ്രീൻ ടീ ചേർക്കാം. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
  • ചെറിയ ബൗളിലേയ്ക്ക് അൽപം തേൻ, കറ്റാർവാഴയുടെ ജെൽ എന്നിവയെടുക്കാം.
  • ഇതിലേയ്ക്ക് ഗ്രീൻ ടീ തിളപ്പിച്ച വെള്ളം കുറച്ച് ഒഴിക്കാം.
  • ശേഷം നന്നായി ഇളക്കി യോജിപ്പിക്കാം.
  • വെള്ളരി തൊലി കളഞ്ഞ് അരച്ചെടുത്തതും ഓട്സ് പൊടിച്ചതും കൂടി ചേർക്കാം.
  • ഈ മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

ഉപയോഗിക്കേണ്ട വിധം

പുറത്തു പോയി വന്നതിനു ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 5 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ഇക്കാര്യം ശ്രദ്ധിക്കാം

Advertisment

ഇത്തരം ചേരുവകൾ ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത്. ഏതെങ്കിലും ചേരുവകൾക്ക് അലർജി ഉണ്ടെങ്കിൽ ആവശ്യാനുസരണം അത് മാറ്റി ഉപയോഗിക്കാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Beauty Tips Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: