scorecardresearch

ഒരു മുറി നാരങ്ങ ഉണ്ടെങ്കിൽ ഇനി ഫെയ്സ് ബ്ലീച്ച് ചെയ്യാൻ പാർലറിൽ പോകേണ്ട

ആഘോഷവേളകളിൽ തിളങ്ങാൻ പായ്ക്കറ്റ് ബ്ലീച്ച് ഉപയോഗിക്കുന്നതിനു പകരം നാരങ്ങ ഇങ്ങനെ പുരട്ടി നോക്കൂ

ആഘോഷവേളകളിൽ തിളങ്ങാൻ പായ്ക്കറ്റ് ബ്ലീച്ച് ഉപയോഗിക്കുന്നതിനു പകരം നാരങ്ങ ഇങ്ങനെ പുരട്ടി നോക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Home Made Face Bleach With Kitchen Ingredients

ഫെയ്സ് ബ്ലീച്ച് | ചിത്രം: ഫ്രീപിക്

വിവാഹമോ, റിസപ്ഷനോ ഏതുമാകട്ടെ ആഘോഷവേളകളിൽ തിളങ്ങി നിൽക്കാൻ ബ്യൂട്ടിപാർലറിൽ പോകുന്നവരാണ് അധികം ആളുകളും. പോക്കറ്റ് കാലിയാക്കുന്ന ധാരാളം ചർമ്മ പരിചരണ​ രീതികൾ പാർലറുകളിൽ ലഭ്യമാണ്. ഇൻസ്റ്റൻ്റായിട്ടുള്ള ഗ്ലോ നേടാനും ഇവ സഹായിക്കും. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ കൊണ്ടുള്ള ഇത്തരം പരിചരണ രീതികൾ ചർമ്മത്തിൻ്റെ സ്വാഭാവിക പ്രകൃതം തന്നെ നശിപ്പിക്കും. ഇത് അകാല വാർധക്യ ലക്ഷണങ്ങളിലേയ്ക്ക് നയിക്കും. 

Advertisment

ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്ത ചേരുവകളാണ് എല്ലായിപ്പോഴും നല്ലത്. അവയ്ക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. മാത്രമല്ല വലിയ തുക നൽകി പുറത്തു നിന്ന് വാങ്ങിക്കണ്ടതുമില്ല. അടുക്കളയിലുള്ള പല ചേരുവകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. 

നാരങ്ങ തേൻ എന്നിവ കൈയ്യിലുണ്ടെങ്കിൽ ചർമ്മത്തിന് ഇൻസ്റ്റൻ്റ് ഗ്ലോ ലഭിക്കുന്ന ബ്ലീച്ച് സ്വയം തയ്യാറാക്കാം. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് നാച്യുറൽ ബ്ലീച്ചിങ് ഏജൻ്റ് കൂടിയാണ്. പിഗ്മൻ്റേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. ഇത് ചർമ്മകോശങ്ങൾക്ക് പുതുജീവൻ നൽകും. 

തേനിന് ആൻ്റി ബാക്ടീരിയൽ ആൻ്റി ഇൻഫ്ലമേറ്ററി സേവിശേഷതകളുണ്ട്. ഇവ മുഖക്കുരു കറുത്ത പാടുകൾ എന്നിവ കുറയ്ക്കുന്നു. കൂടാതെ ചർമ്മം അമിതമായി വരണ്ടു പോകുന്നതും തടയും. 

Advertisment
Lemon Curd Pack To Remove Under Eye Dark Circle
നാരങ്ങ മികച്ച ബ്ലീച്ചിങ് ഏജൻ്റാണ് | ചിത്രം: ഫ്രീപിക്

നാരങ്ങ തേൻ ബ്ലീച്ച്

ചേരുവകൾ

  • നാരങ്ങ നീര്- 1 ടേബിൾസ്പൂൺ
  • തേൻ- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് നീരെടുക്കും.
  • അതിൽ നിന്നും ഒരു ടേബിൾസ്പൂൺ ഒരു ബൗളിലേയ്ക്കു മാറ്റാം.
  • ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം.
  • ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നാരങ്ങയുടെ നീര് നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത് ഒഴിവാക്കാം. തേൻ, മുൾട്ടാണി മിട്ടി, തൈര് എന്നിവയോടൊപ്പം ഉപയോഗിക്കാം. നാരങ്ങ നീരടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിച്ചതിനു ശേഷം നേരിട്ട് വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Face skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: