/indian-express-malayalam/media/media_files/2025/04/30/fZ91lZwHDTS01RBfAnny.jpg)
അരിപ്പൊടി കൊണ്ട് ഫെയ്സ്മാസ്ക്കുകൾ | ചിത്രം: ഫ്രീപിക്
കഠിനായ ചൂടാണ് വേനൽക്കാലത്തെ പ്രധാന പ്രശ്നം. ഇത് ശരീരത്തിനു മാത്രമല്ല ചർമ്മാരോഗ്യത്തിനും ദോഷകരമാണ്. ചൂട് മൂലം നിരവധി ചർമ്മ പ്രശ്നങ്ങളെ നേരിടേണ്ടതായി വരും. ടാനും, മുഖക്കുരുവും അതിൽ ഉൾപ്പെടുന്നു. സൺസ്ക്രീൻ പോലെയുള്ളവ ടാൻ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കും. എന്നാൽ ശരിയായ ചർമ്മ പരിചരണവും ഈ സമയത്ത് ആവശ്യമാണ്.
ടാൻ, മുഖക്കുരു എന്നിവ പ്രതിരോധിക്കാൻ അരിപ്പൊടി വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം.
അരിപ്പൊടി തേൻ
ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഏതാനും തുള്ളി റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
അരിപ്പൊടി തൈര്
ടാൻ അകറ്റാൻ ഗുണകരമായ ഫെയ്സ്പാക്കാണിത്. ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
അരിപ്പൊടി കറ്റാർവഴ ജെൽ
ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/04/28/rice-flour-curd-face-pack-ws-01-770965.jpg)
അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ
ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും കുറച്ച് പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാം. മുഖക്കുരു നിയന്ത്രിക്കാൻ ഗുണകരമാണ് ഈ ഫെയ്സ്പാക്ക്.
അരിപ്പൊടി വെള്ളരി
ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂൺ വെള്ളരി ജ്യൂസ് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- മികച്ച ഫെയ്സ് വാഷ് തിരഞ്ഞ് നടക്കേണ്ട, വെറും നാല് ചേരുവകൾ ഉപയോഗിച്ച് അത് വീട്ടിൽ തയ്യാറാക്കാം
- ഇനി ഡൈ ചെയ്ത് ബുദ്ധിമുട്ടേണ്ട, തലമുടിയിൽ ഈ ഹെയർപാക്ക് പുരട്ടൂ അകാലനരയോട് വിടപറയാം
- കെമിക്കൽ രഹിത കൺമഷി ഇനി വീട്ടിൽ തയ്യാറാക്കാം, ഈ 3 ചേരുവകൾ മതി
- ദിവസവും കിടക്കുന്നതിനു മുമ്പ് ഈ ക്രീം പുരട്ടൂ, കണ്ണിനടിയിലെ കറുപ്പ് നിറം കുറയ്ക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.