/indian-express-malayalam/media/media_files/2025/05/01/Zsdx0rlyfZzQUHKd30my.jpg)
ചെറുപയർ ഫെയ്സ് വാഷ് | ചിത്രം: ഫ്രീപിക്
മുഖക്കുരുവും, ചുവപ്പും, പാടുകളും, ടാനും ചർമ്മത്തിന് ശരിയായ പരിചരണം ലഭിക്കുന്നില്ലെന്നതാണ് വ്യക്തമാക്കുന്നത്. ഇതൊക്കെ ചെറിയപ്രായത്തിൽ തന്നെ നിങ്ങളുടെ ചർമ്മം വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നതിലേയ്ക്കു നയിക്കും. ചുളിവുകൾ, പിഗ്മെൻ്റേഷൻ അടക്കമുള്ളവയിലേയ്ക്ക് ഇത് വഴിമാറും.
ചർമ്മ വൃത്തിയോടെ സൂക്ഷിക്കുക എന്നത് പ്രധാനമാണ്. പുറത്തു പോയി വന്നാൽ ഉടനെയും കിടക്കുന്നതിനു മുമ്പും മുഖം കഴുകണം. വെറുതെ വെള്ളം ഉപയോഗിക്കുന്നതു കൊണ്ട് മാത്രം ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും എണ്ണ മയവും മൃതകോശങ്ങളും നീക്കം ചെയ്യാൻ സാധിക്കില്ല. പകരം ചർമ്മത്തിനിണങ്ങുന്ന ഫെയ്സ് വാഷകൾ ഉപയോഗിക്കാം.
വിപണിയിൽ ഇത്തരം സൗന്ദര്യ വർധക ഉത്പന്നങ്ങൾക്ക് യാതൊരു കുറവുമില്ല. എന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കൾ ചർമ്മാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രകൃതിദത്തമായ ചേരുവകൾ തിരഞ്ഞെടുക്കുക എന്നതാണ് ഉചിതം. വലിയ വില കൊടുക്കാതെ തന്നെ അത്തരം ചേരുവകൾ വീട്ടിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/05/01/3hRdVH0XjrRJgwqlf6GP.jpg)
അടുക്കളയിൽ എപ്പോഴും ലഭ്യമായ ചെറുപയർ ഉപയോഗിച്ച് കെമിക്കൽ രഹിത ഫെയ്സ് വാഷ് തയ്യാറാക്കാം.
ഫെയ്സ് വാഷ് തയ്യാറാക്കേണ്ട വിധം
- ചെറുപയർ ഉണക്കിപ്പൊടിച്ചെടുത്ത് സൂക്ഷിക്കാം. ഉപയോഗിക്കേണ്ട സമയം ഇതിൽ നിന്നും ആവശ്യത്തിന് ഒരു ചെറിയ ബൗളിലെടുക്കാം.
 - അതിലേയ്ക്ക് വെള്ളമോ റോസ്‌വാട്ടറോ ചേർത്തിളക്കി യോജിപ്പിക്കാം.
 - ഈ മിശ്രിതം മുഖത്ത് പുരട്ടി 3 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം.
 - ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
 
ചെറുപയറിനൊപ്പം തേൻ, കറ്റാർവാഴ ജെൽ എന്നിവ ചേർത്തും ഉപയോഗിക്കാവുന്നതാണ്. മികച്ച സ്ക്രബറായും ക്ലെൻസറായും ചെറുപയർ പ്രവർത്തിക്കും. ഇത് അതിവേഗം ചർമ്മ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയ അഴുക്കും എണ്ണ മയവും മൃതകോശങ്ങളും നീക്കം ചെയ്ത് ചർമ്മത്തിൻ്റെ സ്വാഭാവിക പ്രകൃതം വീണ്ടെടുക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- തുളസി ഇല ഇങ്ങനെ ചെയ്തെടുത്താൽ മുഖക്കുരുവിനുള്ള പ്രതിവിധിയായി
 - കരുത്തുറ്റ മുടിക്കായി നെല്ലിക്ക എണ്ണ തയ്യാറാക്കാം, ഒപ്പം ഈ വിത്ത് കൂടി ചേർക്കൂ
 - ഒരു സ്പൂൺ അരിപ്പൊടി ഉണ്ടെങ്കിൽ വേനൽക്കാലത്തും തിളക്കമുള്ള ചർമ്മം നേടാം
 - മികച്ച ഫെയ്സ് വാഷ് തിരഞ്ഞ് നടക്കേണ്ട, വെറും നാല് ചേരുവകൾ ഉപയോഗിച്ച് അത് വീട്ടിൽ തയ്യാറാക്കാം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us