scorecardresearch

സോഷ്യൽ മീഡിയയിൽ നിന്ന് 'ബ്രേക്ക്' എടുക്കണോ? 10 മാർഗ്ഗങ്ങൾ ഇതാ

ഭൂരിഭാഗം സമയവും ഓൺലൈനിൽ പാഴാക്കുകയാണെന്ന കുറ്റബോധം അലട്ടാറുണ്ടോ? സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാൻ​ ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട 10 മാർഗ്ഗങ്ങൾ ഇതാ

ഭൂരിഭാഗം സമയവും ഓൺലൈനിൽ പാഴാക്കുകയാണെന്ന കുറ്റബോധം അലട്ടാറുണ്ടോ? സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാൻ​ ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട 10 മാർഗ്ഗങ്ങൾ ഇതാ

author-image
Lifestyle Desk
New Update
Mobile phone use, Social media.jpg

ചിത്രം: ഫ്രീപിക്

സോഷ്യൽ മീഡിയ ഉപേക്ഷിച്ച് കുറച്ചു കാലത്തേക്ക്​ ശരീരത്തിനും മനസ്സിനും അല്പം വിശ്രമം നൽകാം എന്നു ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അങ്ങനെ ഒരു തീരുമാനം​ എടുത്താൽ അത് പാലിക്കാനോ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാനോ പലപ്പോഴും നമുക്ക് സാധിക്കാറില്ല. കാരണം നവമാധ്യമആസക്തി അത്രമേൽ നമ്മളിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.

Advertisment

ജീവിതത്തിന്റ ഭൂരിഭാഗം സമയവും ഓൺലൈനിൽ പാഴാക്കുകയാണെന്ന കുറ്റബോധം പലപ്പോഴും നമ്മളെ ആപ്പുകൾ ഡിലീറ്റ് ആക്കുന്നതിൽ വരെ എത്തിക്കാറുണ്ട്. എന്നാൽ യാന്ത്രികമായി നമ്മൾ വീണ്ടും സോഷ്യൽ മീഡിയയുടെ മായാലോകത്തേക്ക് മടങ്ങിയെത്തും. സോഷ്യൽ മീഡിയകളിൽ നിന്ന് ഇടവേള എടുക്കുക എന്നത് ബുദ്ധിമുട്ടാണ്, പക്ഷേ ഒരിക്കലും അസാധ്യമല്ല.

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാൻ​ ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ പങ്കുവയ്ക്കുകയാണ് മെഡിസേവ സിഇഒയും സ്ഥാപകനുമായ ഡോ വിശേഷ് കാസ്‌ലിവാൾ.

1. വ്യക്തമായ ലക്ഷ്യങ്ങൾ: നിങ്ങൾ എന്തിനാണ് ഇടവേള എടുക്കുന്നത് എന്നത് നിങ്ങളെ തന്നെ ബോധിപ്പിക്കുക. സമ്മർദ്ദം കുറയ്ക്കുക, ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ വ്യക്തമായ ലക്ഷ്യങ്ങളെല്ലാം തന്നെ ശ്രദ്ധകേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കും.
2. മറ്റുള്ളവരെ അറിയിക്കുക: സോഷ്യൽ മീഡിയിയൽ നിന്ന് ഇടവേള എടുക്കുന്ന കാര്യം, നിങ്ങൾ നിരന്തരം ഇടപഴകുന്ന സുഹൃത്തുക്കളെയും ഓൺലൈൻ കമ്മ്യൂണിറ്റിയിലെ പരിചയക്കാരെയും അറിയിക്കുക. ഇത് അവരിൽ നിന്നുള്ള ഇടപെടലുകൾ ഒഴിവാക്കും.
3. സമയ പരിധികൾ: നിങ്ങളുടെ ഇടവേളയ്ക്ക് പ്രത്യേക സമയ പരിധികൾ സജ്ജമാക്കുക. കുറച്ച് ദിവസങ്ങളോ ആഴ്ചകളോ മാത്രമാണെങ്കിലും, വ്യക്തമായ സമയപരിധി നിങ്ങളെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കുന്നു.
4. നോട്ടിഫിക്കേഷൻ ഓഫാക്കുക: നിങ്ങളുടെ ഇടവേളയിൽ പ്രലോഭനങ്ങളും ശല്യപ്പെടുത്തലുകളും കുറയ്ക്കുന്നതിന് സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ ഓഫുചെയ്യുക.
5. മറ്റു മാർഗ്ഗങ്ങൾ കണ്ടെത്തുക: സോഷ്യൽ മീഡിയയെ മറ്റ് പ്രവർത്തനങ്ങളുമായി മാറ്റിസ്ഥാപിക്കുക. ഒരു ഹോബി തിരഞ്ഞെകുക്കുക, ഒരു പുസ്തകം വായിക്കുക, അല്ലെങ്കിൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൂടുതൽ സമയം ചെലവഴിക്കുക.
6. ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക: നിങ്ങളുടെ ഫോണിൽ നിന്ന് സോഷ്യൽ മീഡിയ ആപ്പുകൾ നീക്കം ചെയ്യുക. ഇത് ആപ്പുകളിലേക്ക് വീണ്ടു മടങ്ങാനുള്ള​ പ്രവണതയെ ഒരു പരിധിവരെ കുറയ്ക്കുന്നു.
7. സമയക്രമം സൃഷ്ടിക്കുക: ഇടവേളയിൽ നിങ്ങളുടെ സമയം എങ്ങനെ ചെലവഴിക്കണമെന്ന് ആസൂത്രണം ചെയ്യുക. സോഷ്യൽ മീഡിയ ഒഴിവാക്കിയതിന്റെ വിരസതകൾ പരിഹരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുക.
8. സ്വയം മനസ്സിലാക്കുക: നിങ്ങൾ സോഷ്യൽ മീഡിയിയൽ പാഴാക്കിയിരുന്ന സമയത്തെപ്പറ്റിയും, നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുത്ത ആരോഗ്യകരമായ പ്രവർത്തനങ്ങളെപ്പറ്റിയും സ്വയം മനസ്സിലാക്കി വിലയിരുത്തുക.
9. മുഖാമുഖം കാണുക: സാധിക്കുമെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും മുഖാമുഖം കാണാനും സംസാരിക്കാനും ശ്രമിക്കുക.
10. വിലയിരുത്തൽ: നിങ്ങളുടെ പുരോഗതി പതിവായി വിലയിരുത്തുകയും ആവശ്യാനുസരണം ക്രമീകരിക്കുകയും ചെയ്യുക. സോഷ്യൽ മീഡിയയുടെ ചിലവശങ്ങൾ നിങ്ങളെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ, സ്ഥിരമായ മാറ്റങ്ങൾ പരിഗണിക്കുക.

Advertisment

സോഷ്യൽ മീഡിയിയൽ നിന്ന് ഇടവേള എടുക്കുന്നത് ഒരു വ്യക്തിയിൽ മാനസികാരോഗ്യം, ഉൽപ്പാദനക്ഷമത, ഉറക്കം, ആശയവിനിമയം, ആത്മാഭിമാനം എന്നിവ വർദ്ധിപ്പിക്കുമെന്നാണ് കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ സൈക്യാട്രി കൺസൾട്ടന്റായ ഡോ പാർത്ഥ് നഗ്ദ പറയുന്നത്. 

Check out More Lifestyle Articles Here 

Smartphone Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: