/indian-express-malayalam/media/media_files/WL4y9UXsBsW4Ik392jYv.jpg)
ഹാർദിക് പാണ്ഡ്യ
ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്താണ് ഇന്ത്യൻ ടീം കിരീടം നേടിയത്. വിരാട് കോഹ്‌ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ് കരുത്തിലും ബുമ്രയടങ്ങുന്ന പേസ് നിരയുടെയും മികവിലുമാണ് ഇന്ത്യ തങ്ങളുടെ കുട്ടി ക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്.
ടീമിന്റെ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. ലോകകപ്പ് നേടിയതിനുപിന്നാലെ ട്രോഫിയിൽ ഉമ്മ വയ്ക്കുന്ന ഹാർദിക്കിന്റെ ഒരു ഫോട്ടോയും പുറത്തുവന്നിരുന്നു. ഫോട്ടോയിൽ ഏവരുടെയും ശ്രദ്ധ നേടിയത് ഹാർദിക്കിന്റെ കയ്യിലെ വാച്ചായിരുന്നു. റോയൽ ഓക് ബ്രാൻഡിന്റെ വില കൂടിയ ആഡംബര വാച്ചായിരുന്നു ഹാർദിക് ധരിച്ചത്.
View this post on InstagramA post shared by Team india (@indiancricketteam)
2018 ലാണ് ഈ വാച്ച് പുറത്തിറക്കിയത്. ഇതുവരെ വളരെ കുറച്ച് എണ്ണം മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. ഹാർദിക്കിന്റെ ആഡംബര വാച്ചിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകർ. 3.6 കോടിയാണ് ഈ വാച്ചിന്റെ വില.
Read More
- മന്ത്രങ്ങൾ തുന്നിച്ചേർത്ത ലെഹങ്കയണിഞ്ഞ് ഇഷ അംബാനി
- ആഡംബര വിവാഹത്തിന്റെ ചെലവ് 2500 കോടി, അതിഥികൾക്കായി പ്രവൈറ്റ് ജെറ്റുകൾ
- നെയ്തെടുത്ത് 6 മാസം കൊണ്ട്, നിത അംബാനിയുടെ രംഗത് ബനാറസി സാരിക്ക് പ്രത്യേകതകളേറെ
- മൾട്ടി കളർ ലെഹങ്കയിൽ പരമ്പരാഗത വധുവിനെപ്പോലെ ജാൻവി കപൂർ
- സിൽക്ക് ടിഷ്യൂ സാരിയും പരമ്പരാഗത ആഭരണങ്ങളും, റോയൽ ലുക്കിൽ ശ്ലോക മെഹ്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.