/indian-express-malayalam/media/media_files/2025/09/05/happy-onam-2025-wishes-fi-2-2025-09-05-06-50-06.jpg)
Happy Onam 2025 Wishes: ഓണാശംസകൾ
Onam 2025 wishes, Happy Onam, Thiruvonam Wishes, Greetings, Quotes, Status: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരു പൊന്നോണ കാലം കൂടി വരവായി. തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കര ക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനൻ്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് 'തൃക്കാക്കര' ഉണ്ടായതെന്നാണ് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്.
Also Read: ഒരുമയും നന്മയും നിറഞ്ഞ ഈ ഓണക്കാലത്ത് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
Also Read: ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണാശംസകൾ കൈമാറാം
തിരുവോണ നാളിൽ തൂശനിലയിൽ ഉപ്പേരിയും പഴവും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കുന്നത് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്.
Also Read: പൊന്നിൻ തിരുവോണ നാളിൽ ആശംസകൾ കൈമാറാം
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം പരമ്പരാഗത ഓണസദ്യയിൽ 26 ലധികം വിഭവങ്ങളുണ്ടാവും.
സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുമുണ്ട്.കുടുംബാംഗങ്ങളുടെ ഒത്തുചേരൽ ദിനം കൂടിയാണ് തിരുവോണം. ഈ തിരുവോണ നാളിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒന്നിച്ചു ഓണം ആഘോഷിക്കാം. എല്ലാവർക്കും തിരുവോണ ആശംസകൾ.
Read More:പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.