scorecardresearch

Happy Navaratri Wishes 2025: ശക്തിയുടെ വിദ്യയുടെയും നവരാത്രി നാളിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Navaratri 2025 Wishes and Quotes: നവരാത്രി വ്രതാനുഷ്ഠാനത്തിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാനും ആദിപരാശക്തിയുടെ അനുഗ്രഹം നേടാനും സാധിക്കുന്നു എന്നാണ് വിശ്വാസം

Navaratri 2025 Wishes and Quotes: നവരാത്രി വ്രതാനുഷ്ഠാനത്തിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാനും ആദിപരാശക്തിയുടെ അനുഗ്രഹം നേടാനും സാധിക്കുന്നു എന്നാണ് വിശ്വാസം

author-image
Lifestyle Desk
New Update
Happy Navaratri Wishes 2025

Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: പിക്സബേ

Navaratri 2025 Wishes and Greetings: ഹൈന്ദവ വിശ്വാസികൾ ആദിപരാശക്തിയായ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. 'ഒമ്പത് രാത്രികൾ' എന്ന് അർത്ഥം വരുന്ന ഈ പുണ്യകാലം, തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായും ശക്തി, ഐശ്വര്യം, അറിവ് എന്നിവയുടെ ഉണർവ്വുകാലമായും കണക്കാക്കപ്പെടുന്നു. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞുള്ള വെളുത്ത പക്ഷ പ്രഥമ മുതൽ നവമി വരെയാണ് നവരാത്രി ആഘോഷിക്കുന്നത്.

Advertisment
Navaratri 2025 Wishes 3
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

ഈ ഒമ്പത് ദിവസങ്ങളിൽ ദേവിയുടെ ഒമ്പത് രൂപങ്ങളെയാണ് (നവദുർഗ്ഗമാർ) പ്രധാനമായും ആരാധിക്കുന്നത്. ആദ്യത്തെ മൂന്ന് ദിനങ്ങൾ ശക്തിയുടെ ദേവതയായ ദുർഗ്ഗയ്ക്കും, അടുത്ത മൂന്ന് ദിവസങ്ങൾ ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിക്കും, അവസാനത്തെ മൂന്ന് ദിവസങ്ങൾ അറിവിന്റെ ദേവതയായ സരസ്വതിക്കുമാണ് പ്രാധാന്യം നൽകുന്നത്.

Also Read: അക്ഷരശ്രേഷ്ഠതയുടെയും അറിവിൻ്റെയും ഒൻപത് രാവുകൾ; നവരാത്രി ആശംസകൾ കൈമാറാം

Happy Navaratri 2025 3
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

കേരളത്തിൽ, അവസാനത്തെ മൂന്ന് ദിവസങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം. അഷ്ടമി ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനായി പുസ്തകങ്ങളും തൊഴിൽ ഉപകരണങ്ങളും പൂജയ്ക്ക് വെക്കുന്നു. ഇത് പുസ്തകപൂജ എന്നും ആയുധപൂജ എന്നും അറിയപ്പെടുന്നു.

Advertisment

Also Read: ഐശ്വര്യത്തിൻ്റേയും അനുഗ്രഹങ്ങളുടേയും ഈ നവരാത്രി ദിനത്തിൽ ഏവർക്കും ആശംസകൾ കൈമാറാം

Happy Navaratri 2025 2
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

Also Read: ഭക്തിയുടെ നിറവിൽ ഇനി നവരാത്രി ദിനങ്ങൾ; പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

നവരാത്രിയുടെ ഒമ്പതാം ദിവസമായ മഹാനവമിയിൽ ആയുധപൂജയും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നു. പത്താം ദിവസമായ വിജയദശമി നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കുന്നു. ഈ ദിവസം പൂജവെച്ച പുസ്തകങ്ങൾ തിരിച്ചെടുക്കുന്നതോടൊപ്പം, കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങായ വിദ്യാരംഭം നടത്തപ്പെടുന്നു. ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന പുണ്യദിനം കൂടിയാണ് ഈ വിജയദശമി ദിനം.

Happy Navaratri 2025 Wishes 9
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

നവരാത്രി വ്രതാനുഷ്ഠാനത്തിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാനും ആദിപരാശക്തിയുടെ അനുഗ്രഹം നേടാനും സാധിക്കുന്നു എന്നാണ് വിശ്വാസം. 

Also Read: ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങളിൽ ആശംസകൾ നേരാം

Happy Navaratri 2025 2
Happy Navaratri 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്

നൃത്തം, സംഗീതം, വിവിധതരം പൂജകൾ, കൊലുവയ്പ്പ് തുടങ്ങിയ പ്രാദേശിക ആചാരങ്ങളാൽ നവരാത്രി ഭാരതമെമ്പാടും വൈവിധ്യമാർന്ന രീതിയിൽ ആഘോഷിക്കപ്പെടുന്നു.

Read More: നവഭാവങ്ങളെ ആരാധിക്കുന്ന നവരാത്രിയിൽ ആശംസകൾ കൈമാറാം

Festival Navratri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: