scorecardresearch

Happy Fathers Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ കൈമാറാം

Happy Fathers Day 2025 Quotes, Wishes in Malayalam: ഈ വർഷം ജൂൺ 15നാണ് ഫാദേഴ്സ ഡേ. അച്ഛൻ നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം കൊണ്ട് നന്ദി പറയാം.

Happy Fathers Day 2025 Quotes, Wishes in Malayalam: ഈ വർഷം ജൂൺ 15നാണ് ഫാദേഴ്സ ഡേ. അച്ഛൻ നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം കൊണ്ട് നന്ദി പറയാം.

author-image
Lifestyle Desk
New Update
Happy Fathers Day 2025: ഫാദേഴ്സ് ഡേ 2025

Happy Fathers Day 2025: ഫാദേഴ്സ് ഡേ 2025

Happy Fathers Day 2025 Wishes in malayalam: 16കാരിയായ സനോറ തൻ്റെ പിതാവിൻ്റെ നിസ്വാർത്ഥ സ്നേഹത്തിനു പകരമായി നൽകിയാ സമ്മാനമാണ് ഈ ദിനം. അമ്മയുടെ മരണത്തെ തുടർന്ന് വില്യം ജാക്സൺ എന്ന അച്ഛന തൻ്റെ മക്കളെ നന്നായി വളർത്തി. വിഷമങ്ങളും പ്രതി സന്ധികളും അറിയിക്കാതെ തങ്ങളെ വളർത്തി വലുതാക്കിയ അച്ഛന് വലിയൊരു സന്തോഷം സമ്മാനിക്കണമെന്ന് കുറച്ചു മുതിർന്നപ്പോൾ മകളായ സനോറയ്ക്കു തോന്നി. 

Also Read: ഫാദേഴ്സ് ഡേ; ചരിത്രവും പ്രാധാന്യവും അറിയാം

Advertisment
Happy Fathers Day 2025
Father's Day 2025: ഫാദേഴ്സ് ഡേ 2025 | ചിത്രം: ഫ്രീപിക്

തൻ്റെ ആഗ്രഹം നിവേദനത്തിലൂടെ പലരേയും അറിയിച്ചു. ഒടുവിൽ എല്ലാവരും ചേർന്ന് ആ സ്വപ്നം യാഥാർത്ഥ്യമാക്കി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി പിതൃദിനം ആഘോഷിച്ചു. പിന്നെപ്പിന്നെ ആ ആഘോഷം പലനാടുകളിലേക്ക് വ്യാപിച്ചു. 1972-ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സൺ എല്ലാവർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച "ഫാദേഴ്സ് ഡേ' ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Happy Fathers Day 2025 Best Wishes Quotes Messages Status Gifts ideas and Celebration
Fathers Day 2025 Wishes:പിതൃദിനാശംസകൾ
Advertisment

 Also Read: അച്ഛൻ്റെ സ്നേഹത്തിന് പകരമല്ല ഒന്നും; ഫാദേഴ്സ് ഡേ ആശംസകൾ കൈമാറാം

സ്നേഹത്തിൻ്റെ ത്യാഗത്തിൻ്റെയും പ്രാധന്യം കുടുബത്തിനു പകർന്നു നൽകുന്ന നിസ്വാർത്ഥ സ്നേഹത്തിൻ്റെ പ്രതീകമാണ് അച്ഛൻ. ജീവിത്തിലെ വലിയ പാഠങ്ങൾ പലപ്പോഴും നമ്മൾ പഠിച്ചെടുക്കുന്നത് അവിടെ നിന്നാണ്. അധികാരത്തിൻ്റെയും വാത്സല്യത്തിൻ്റെയും സ്നേഹമായി അത് അവസാനം വരെ നിലകൊള്ളുന്നു. 

Happy Father's Day 2025
Father's Day 2025: ഫാദേഴ്സ് ഡേ 2025 | ചിത്രം: ഫ്രീപിക്

 ഒരു കുട്ടിയുടെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. ഇവിടെയാണ് 'ഫാദേഴ്സ് ഡേ' പ്രാധാന്യമർഹിക്കുന്നത്. ഒരായുഷ്കാലും മുഴുവൻ തൻ്റെ കുടുംബത്തിനു വേണ്ടി മാറ്റി വയ്ക്കുന്ന അച്ഛനെ സ്നേഹിക്കാൻ ഓർക്കാൻ ഒരു പ്രത്യേകം ദിവത്തിൻ്റെ ആവശ്യമില്ല. പക്ഷേ തിരക്കിട്ട് ജീവിതത്തിൽ ഒരു ദിവസമെങ്കിലും പൂർണ്ണമായി അവർക്കു വേണ്ടി മാറ്റി വയ്ക്കാം. സമയമാണ് അവർക്കു വേണ്ടി നൽകാൻ കഴിയുന്ന ഏറ്റവും വലിയ വിലപ്പെട്ട സമ്മാനം. 

Also Read: സ്നേഹവും വാത്സല്യവും മതിവരുവോളം നൽകുന്ന അച്ഛൻമാർക്ക് ആശംസകൾ കൈമാറാം

Happy Fathers Day 2025
Father's Day 2025: ഫാദേഴ്സ് ഡേ 2025 | ചിത്രം: ഫ്രീപിക്

 ഈ ഫാദേഴ്സ് ഡേയിൽ ഹൃദയത്തോട് ചേർത്തു നിർത്തി അച്ഛന് ആശംസകൾ കൈമാറാം. 

Read More: കരുതലിൻ്റെ തണലായ അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ നേരാം

Father Fathers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: