/indian-express-malayalam/media/media_files/2025/06/12/mJovk0piLUW3MWrCbu4I.jpg)
Father's Day 2025 Wishes: പിതൃദിനാശംസകൾ കൈമാറാം
Father's Day 2025 Best Wishes, Messages: പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 15 നാണ് (ഞായറാഴ്ച) ഫാദേഴ്സ് ഡേ. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/12/fathers-day-2025-wishes-2-614018.jpg)
Also Read: വിമർശകന്റെ ജീവിതപര്യടനം
ഒരു കുട്ടിയുടെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. ഇവിടെയാണ് 'ഫാദേഴ്സ് ഡേ' പ്രാധാന്യമർഹിക്കുന്നത്. സ്വന്തം കുഞ്ഞിനു വേണ്ടി ഒരായുഷ്കാലം മുഴുവൻ മാറ്റി വച്ച അച്ഛൻമാർക്കു വേണ്ടി ഒരു ദിവസം നമുക്കും മാറ്റി വയ്ക്കാം.
/indian-express-malayalam/media/media_files/2025/06/12/fathers-day-2025-wishes-4-971664.jpg)
Also Read: മദ്യത്താൽ സ്നാനപ്പെട്ട ഒരച്ഛന്റെ ഓർമ്മയ്ക്ക്
ഫാദേഴ്സ് ഡേ ദിനത്തി അച്ഛന് സർപ്രൈസായി ഇഷ്ടപ്പെട്ട സമ്മാനങ്ങളും നൽകാം.
/indian-express-malayalam/media/media_files/2025/06/12/fathers-day-2025-wishes-1-941049.jpg)
സമയത്തെക്കുറിച്ച് എപ്പോഴും നമ്മെ ഓർമപ്പെടുത്തുന്നവരാണ് അച്ഛൻമാർ. അതിനാൽ തന്നെ അദ്ദേഹത്തിന് എന്തുകൊണ്ട് ഒരു വാച്ച് സമ്മാനമായി നൽകിക്കൂട. ഓരോ തവണയും വാച്ചിൽ നോക്കുമ്പോൾ അദ്ദേഹം നിങ്ങളെ ഓർമിക്കും. നിങ്ങളുടെ സ്നേഹം അദ്ദേഹം അതിൽ കാണും. അച്ഛന്റെ കോളേജ് കാലം മുതൽ ഇപ്പോഴത്തേത് വരെയുളള ചിത്രങ്ങൾ കൊണ്ടൊരു ആൽബം തയ്യാറാക്കി സമ്മാനമായി നൽകാം
/indian-express-malayalam/media/media_files/2025/06/12/fathers-day-2025-wishes-3-332155.jpg)
Also Read: അർമ്മാദചന്ദ്രൻ
പഴയ ഫാഷനാണെങ്കിലും അച്ഛന് നൽകാവുന്ന മികച്ച സമ്മാനങ്ങളിൽ ഒന്നാണ് അദ്ദേഹത്തിനായി എഴുതിയ ഒരു കത്ത്. നിങ്ങൾക്ക് അച്ഛനോടുളള സ്നേഹം എത്രമാത്രമാണെന്ന് ആ കത്തിലെ ഓരോ വാക്കുകളിലും അദ്ദേഹത്തിന് കാണാനാവും. ഫാഷനിൽ താൽപര്യമുളള ആളാണ് നിങ്ങളുടെ അച്‌ഛനെങ്കിൽ അദ്ദേഹത്തിന് പുത്തൻ ഫാഷനിലുളള വസ്‌ത്രങ്ങൾ സമ്മാനിക്കുന്നത് നല്ലൊരു ആശയമാണ്. അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട ബ്രാൻഡിലുളള വസ്ത്രം സർപ്രൈസായി നൽകാം.
/indian-express-malayalam/media/media_files/2025/06/12/fathers-day-2025-wishes-5-606782.jpg)
അച്ഛനെ ചേർത്തു പിടിക്കാൻ പ്രത്യേകമായി ഒരു ദിവസത്തിൻ്റെ ആവശ്യമില്ല. എങ്കിലും ഈ ദിനം മുഴുവൻ അവർക്കായി മാറ്റി വയ്ക്കാൻ ശ്രമിക്കൂ. വിലപ്പെട്ട സമയത്തോളം നൽകാൻ സാധിക്കുന്ന മറ്റൊരു സമ്മാവും അവർക്കായി നൽകാനില്ല.
Read More: കുടയച്ഛന്‍, കല്‍ക്കണ്ടയച്ഛന്‍, ഓറഞ്ചല്ലിയച്ഛന്‍...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.