scorecardresearch

Father's Day 2025: ഫാദേഴ്സ് ഡേ; ചരിത്രവും പ്രാധാന്യവും അറിയാം

Father's Day 2025 Date, Theme, History, Significance: ഒരു കുട്ടിയുടെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. അച്ഛൻ നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം കൊണ്ട് നന്ദി പറയാം

Father's Day 2025 Date, Theme, History, Significance: ഒരു കുട്ടിയുടെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. അച്ഛൻ നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം കൊണ്ട് നന്ദി പറയാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fathers Day 2025 Know Theme History Significance in Malayalam

Fathers Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ 2025

ഇന്ത്യയിൽ, ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 15(ഞായറാഴ്ച)യാണ് ഫാദേഴ്സ് ഡേ.

Advertisment

ഒരു കുട്ടിയുടെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. ഇവിടെയാണ് 'ഫാദേഴ്സ് ഡേ' പ്രാധാന്യമർഹിക്കുന്നത്. സ്വന്തം കുഞ്ഞിനു വേണ്ടി ഒരായുഷ്കാലം മുഴുവൻ മാറ്റി വച്ച അച്ഛൻമാർക്കു വേണ്ടി ഒരു ദിവസം നമുക്കും മാറ്റി വയ്ക്കാം.

Also Read: സ്നേഹവും വാത്സല്യവും മതിവരുവോളം നൽകുന്ന അച്ഛൻമാർക്ക് ആശംസകൾ കൈമാറാം

Happy Fathers Day 2025 Best Wishes Quotes Messages Status Gifts ideas and Celebration
Father's Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ 2025

ചരിത്രം

Advertisment

സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുടെ ആശയമാണ് ഈ ദിനത്തിനു പിന്നിൽ. അമ്മ മരിക്കുമ്പോൾ സെനോറയും അവളുടെ അഞ്ച് അനുജന്മാരും കുഞ്ഞുങ്ങളാണ്. അവരാറുപേരുടെയും ചുമതല അച്ഛന്റെ ചുമലിലായി.

വില്യം ജാക്സൺ എന്ന ആ അച്ഛൻ നന്നായിത്തന്നെ മക്കളെ വളർത്തി. വിഷമങ്ങളും പ്രതി സന്ധികളും അറിയിക്കാതെ തങ്ങളെ വളർത്തി വലുതാക്കിയ അച്ഛന് വലിയൊരു സന്തോഷം സമ്മാനിക്കണമെന്ന് കുറച്ചു മുതിർന്നപ്പോൾ മകൾക്ക് തോന്നി. അവൾ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേർന്ന് അവളുടെ സ്വപ്നം യാഥാർഥ്യമാക്കി. 

അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി പിതൃദിനം ആഘോഷിച്ചു. പിന്നെപ്പിന്നെ ആ ആഘോഷം പലനാടുകളിലേക്ക് വ്യാപിച്ചു. 1972-ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സൺ എല്ലാവർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച "ഫാദേഴ്സ് ഡേ' ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഫാദേഴ്സ് ഡേയിൽ അച്ഛന് സമ്മാനങ്ങൾ നൽകാൻ ആരും മറക്കരുത്. അച്ഛന് ഇഷ്ടപ്പെടുന്ന സമ്മാനമായിരിക്കണം ഈ ദിനത്തിൽ നൽകേണ്ടത്. അച്ഛന് സർപ്രൈസ് ആയി നൽകാൻ കഴിയുന്ന ചില സമ്മാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Also Read: അച്ഛൻ്റെ സ്നേഹത്തിന് പകരമല്ല ഒന്നും; ഫാദേഴ്സ് ഡേ ആശംസകൾ കൈമാറാം

Father's Day 2025 Wishes: പിതൃദിനാശംസകൾ 2025
Father's Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ 2025

കത്ത്

പഴയ ഫാഷനാണെങ്കിലും അച്ഛന് നൽകാവുന്ന മികച്ച സമ്മാനങ്ങളിൽ ഒന്നാണ് അദ്ദേഹത്തിനായി എഴുതിയ ഒരു കത്ത്. നിങ്ങൾക്ക് അച്ഛനോടുളള സ്നേഹം എത്രമാത്രമാണെന്ന് ആ കത്തിലെ ഓരോ വാക്കുകളിലും അദ്ദേഹത്തിന് കാണാനാവും. അമൂല്യമായൊരു നിധി പോലെ അദ്ദേഹം ജീവിതകാലം മുഴുവൻ അത് കാത്തു സൂക്ഷിക്കും.

വാച്ച്

സമയത്തെക്കുറിച്ച് എപ്പോഴും നമ്മെ ഓർമപ്പെടുത്തുന്നവരാണ് അച്ഛൻമാർ. അതിനാൽ തന്നെ അദ്ദേഹത്തിന് എന്തുകൊണ്ട് ഒരു വാച്ച് സമ്മാനമായി നൽകിക്കൂട. ഓരോ തവണയും വാച്ചിൽ നോക്കുമ്പോൾ അദ്ദേഹം നിങ്ങളെ ഓർമിക്കും. നിങ്ങളുടെ സ്നേഹം അദ്ദേഹം അതിൽ കാണും.

Also Read:മദ്യത്താൽ സ്നാനപ്പെട്ട ഒരച്ഛന്റെ ഓർമ്മയ്ക്ക്

Happy Fathers Day 2025 Best Wishes Quotes Messages Status Gifts ideas and Celebration
Father's Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ 2025

ആൽബം

അച്ഛന്റെ കോളേജ് കാലം മുതൽ ഇപ്പോഴത്തേത് വരെയുളള ചിത്രങ്ങൾ കൊണ്ടൊരു ആൽബം തയ്യാറാക്കി സമ്മാനമായി നൽകാം. പഴയകാല ഓർമ്മകളിലേക്ക് തിരികെ പോകാൻ ഏതൊരു അച്ഛനും ആഗ്രഹിക്കും. ആൽബത്തിലെ ഓരോ പേജ് മറിക്കുമ്പോഴും അദ്ദേഹത്തിന് പഴയകാലത്തിലേക്ക് പോകാനാവും.

അച്ഛൻ നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം കൊണ്ട് നന്ദി പറയാം. 'ഫാദേഴ്സ് ഡേ' ദിനത്തിൽ അച്ഛനൊപ്പം ഒരുമിച്ചിരിക്കാൻ കഴിയാത്തവർക്ക് ആശംസകളായി സ്നേഹം പങ്കു വയ്ക്കാം.

Read More: Happy Father's Day 2025: കരുതലിൻ്റെ തണലായ അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ നേരാം

Fathers Day Father

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: