scorecardresearch

ഫാദേഴ്സ് ഡേ ആശംസകൾ നേരാം

Happy Father’s Day 2024: അച്ഛനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ സ്‌നേഹത്തെ ഒര്‍ക്കുന്നതിനുമായാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത്

Happy Father’s Day 2024: അച്ഛനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ സ്‌നേഹത്തെ ഒര്‍ക്കുന്നതിനുമായാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Happy Father's Day 2025: ഫാദേഴ്സ് ഡേ ആശംസകൾ

ഫാദേഴ്സ് ഡേ ആശംസകൾ

Happy Father’s Day 2024: എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 16 നാണ് ഫാദേഴ്സ് ഡേ. കുട്ടികൾക്ക് പലപ്പോഴും അച്ഛനെക്കാൾ വൈകാരികബന്ധം ഉണ്ടാവുന്നത് അമ്മയോടാണ്. അച്ഛനെ ഭയങ്കര ഗൗരവക്കാരായി കണ്ട് അമ്മ വഴി ആവശ്യങ്ങൾ അറിയിച്ച് നടപ്പിലാക്കുന്ന രീതിയാണ് പല കുടുംബങ്ങളിലും. അച്ഛനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ സ്‌നേഹത്തെ ഓര്‍ക്കുന്നതിനുമായാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത്.

ചരിത്രം

Advertisment

പതിനാറുകാരിയായ സൊനോറ ലൂയിസ് ഡോഡിന് അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ടു. അവളുടെ പിതാവ് സൊനോറയെയും അവളുടെ അഞ്ച് ഇളയ സഹോദരന്മാരെയും വളർത്തി. അയാൾ നല്ലവണ്ണം തന്റെ കുട്ടികളെ പരിപാലിച്ചു. പിന്നീട്, ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സൊനോറ ഒരു നിവേദനം നൽകി. അവളുടെ പിതാവിന്റെ ജന്മദിനമായ ജൂൺ 5 ന്, പിതാവിന്റെയും പിതാവിനെപ്പോലെയുള്ള എല്ലാ വ്യക്തികളുടെയും പങ്കിനെ ബഹുമാനിക്കാനും അംഗീകരിക്കാനും അവൾ ആഗ്രഹിച്ചു.

നിവേദനം അംഗീകരിച്ചില്ലെങ്കിലും, സൊനോറ പ്രാദേശിക സഭാ സമൂഹങ്ങളെ ഫാദേഴ്സ് ഡേ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി. പിന്നീട്, ഈ ദിവസം ജൂൺ മൂന്നാം ഞായറാഴ്ചയായി മാറ്റി. വാഷിങ്ടണിലെ സ്‌പോക്കനിൽ നടന്ന ആഘോഷം, പിതാക്കന്മാരുടെ പ്രയത്‌നങ്ങളെ അനുസ്മരിച്ചുകൊണ്ട് ഡോഡിന്റെ ആജീവനാന്ത ദൗത്യത്തിന് തുടക്കമിട്ടു, അത് ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമാക്കി മാറ്റി. അടുത്ത അരനൂറ്റാണ്ടിൽ, ഡോഡ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ സഞ്ചരിച്ച്, ഫാദേഴ്‌സ് ഡേയെ പ്രതിനിധീകരിച്ച് സംസാരിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്തു.

Fathers day Wishes

Advertisment

Fathers day Wishes

Fathers day Wishes

Fathers day Wishes

അച്ഛന്മാർക്കു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതല്ല ഈ ദിനം, നമ്മുടെ മനസ്സിനെയും ചിന്തകളെയും രൂപപ്പെടുത്തുകയും നമ്മുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പിതാക്കന്മാരെ ആദരിക്കുന്നതിനും ഈ ദിനം സമർപ്പിക്കുന്നു.

Read More

Fathers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: