/indian-express-malayalam/media/media_files/2025/06/06/rNaW4gQkazPlKfuwabLj.jpg)
Bakrid Wishes 2025 Eid ul Adha message status quotes: ബക്രീദ് ആശംസകൾ
Happy Eid-ul-Adha Wishes 2025:ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ. ഇബ്രാഹീമിന്റെ മകനും പ്രവാചകനുമായ ഇസ്മാഈലിന്റെ സന്താന പരമ്പരകളിൽ പെട്ടതാണ് മുഹമ്മദ് പ്രവാചകൻ.
/indian-express-malayalam/media/media_files/2025/06/05/ACzdoksqc65CNWPiAjex.jpg)
ഇബ്രാഹീമിന്റെ മറ്റൊരു മകനും പ്രവാചകനുമായ ഇസ്ഹാഖിന്റെ സന്താനപരമ്പരയിൽ പെട്ടവരാണ് ജൂത, ക്രൈസ്തവ സമുദായങ്ങൾ. അതുകൊണ്ട് തന്നെ സെമിറ്റിക് മതങ്ങൾക്കൊക്കെയും ഒരുപോലെ ആദരണീയനാണ് ഇബ്റാഹീം അല്ലെങ്കിൽ അബ്രഹാം.
Also Read: Happy Eid-ul-Adha Wishes 2025: സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ
/indian-express-malayalam/media/media_files/2025/06/05/bakrid-wishes-2021-4-674778.jpg)
ചരിത്രത്തിൽ കടന്നുപോയ നിരവധി മഹാവ്യക്തിത്വങ്ങളിൽ ഒരാൾ മാത്രമല്ല ഇബ്റാഹീം. ത്യാഗത്തിന്റെയും ദൈവമാർഗത്തിലുള്ള സമർപ്പണത്തിന്റെയും ഉടൽ രൂപമായിരുന്നു അദ്ദേഹവും പത്നി ഹാജറയും പുത്രൻ ഇസ്മാഈലും അടങ്ങുന്ന ഇബ്റാഹീം കുടുംബം. വേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ 69 തവണയാണ് ഇബ്റാഹീമിനെ പരമാർശിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/05/happy-eid-al-adha-2023-3-476066.jpg)
Also Read: Eid al-Adha 2025 Wishes: സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബക്രീദ് ആശംസകൾ
വിശ്വാസികളുടെ ജീവിതവുമായി അത്രമേൽ ചേർന്ന് നിൽക്കുന്നു ഈ ചരിത്രപുരുഷൻ. ഇസ്‌ലാം മത വിശ്വാസകളുടെ നിർബന്ധകർമ്മമായ അഞ്ച് നേര നമസ്കാരത്തിൽ ഇബ്റാഹീമിന്റെ സ്മരണ തുടർച്ചയായി കടന്നുവരുന്നു. നമസ്കാരത്തിനായി അവർ അഭിമുഖീകരിക്കുന്ന മക്കയിലെ വിശുദ്ധ കഅ്ബ ദേവാലയം ഇബ്രാഹീമും മകൻ ഇസ്മാഈലൂം പണികഴിപ്പിച്ചതാണ്.
/indian-express-malayalam/media/media_files/2025/06/05/bakrid-wishes-2021-1-155214.jpg)
Also Read: Eid al-Adha 2025 Wishes: ബലി പെരുന്നാൾ ആശംസകൾ കൈമാറാം
നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന് ഉത്തരം നൽകിയാണ് രണ്ട് ദശലക്ഷം വരുന്ന വിശ്വാസികൾ ഹജ്ജിനായി മക്കയിൽ സംഗമിച്ചിരിക്കുന്നത്. വിശ്വാസിയുടെ ഒരു നിമിഷത്തിൽനിന്ന് പോലും പ്രവാചകൻ ഇബ്റാഹീം പുറത്തല്ലെന്ന് സാരം. ബലി പെരുന്നാൾ ആ ത്യാഗ, സമര, പോരാട്ട ജീവിതത്തിന്റെ ഓർമ പുതുക്കലിനായി ദൈവം പ്രത്യേകമായി നിശ്ചയിച്ചതും അതുകൊണ്ടാണ്.
/indian-express-malayalam/media/media_files/2025/06/05/happy-eid-al-adha-2023-2-102314.jpg)
ദൈവത്തിനായി സ്വയം സമർപ്പിതമായ ജീവിതമായിരുന്നു ഇബ്റാഹീമിന്റേത്. ജീവിത സായാഹ്നത്തിൽ ആറ്റുനോറ്റ് ലഭിച്ച സന്താനത്തെ, ദൈവം തനിക്കായി സമർപ്പിക്കണമെന്ന് അരുളിയപ്പോൾ, സംശയലേശമന്യേ അതിനൊരുങ്ങിയവനാണ് ഇബ്റാഹീം. ദൈവം തന്നത്, അവൻ തിരിച്ചു ചോദിക്കുമ്പോൾ കൊടുത്തിരിക്കും എന്നതായിരുന്നു ഇബ്റാഹീമിന്റെ സമീപനം. ഇബ്റാഹീമിന്റെ സമർപ്പണ മനോഭാവത്തിന്റെ ആഴം അറിയാനുള്ള ദൈവിക പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണത്തിൽ അദ്ദേഹം വിജയിക്കുകയുമുണ്ടായി.
Read More: Happy Eid al-Adha 2025: ബക്രീദ് ആശംസകൾ നേരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.